കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് മുതലാളി കലാപത്തിന് ആഹ്വാനം ചെയ്തു? എംപിക്കെതിരെ കേസ്, ആഹ്വാനം സമൂഹമാധ്യമത്തിൽ, പെട്ടു!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കലാപത്തിന് ആഹ്വാനം ചെയ്തു ! ഏഷ്യാനെറ്റ് ചെയർമാനെതിരെ കേസ്

കണ്ണൂർ: ഏഷ്യാനെറ്റ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പരിയാരം പോലീസ് കേസെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് കലാപത്തിന് എംപി ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎം പ്രവർത്തകർക്കെതിരെ ബിജെപി പ്രവർത്തകർക്കുള്ള വൈരാഗ്യം ആളികത്തിക്കാൻ നോക്കിയെന്ന് പരാതിയിൽ പറയുന്നു.

രാഷ്ട്രീയ താൽപ്പര്യത്തിലാണ് രാജീവ് ചന്ദ്രശേഖരൻ എംപി ഇത്തരം പ്രചരണങ്ങൾ നടത്തിയതെന്നാണ് പരാതിക്കാരൻ പറയുന്നത്. പയ്യന്നൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ പോസ്റ്റ്മോർട്ടം നടത്തിയ ആശുപത്രിയുംആംബുലൻസും സിപിഎം പ്രവർത്തകർ അടിച്ചു തകർത്തെന്നായിരുന്നു ചന്ദ്രശേഖറിന്റെ ട്വീറ്റ്.

ആംബുലൻസ് അടിച്ചു തകർത്തു

ആംബുലൻസ് അടിച്ചു തകർത്തു

ബിജെപി അനുകൂല ട്വിറ്റർ അക്കൗണ്ടായ ജയകൃഷ്ണൻ(@സവർക്കർ5200) ആണ് ആദ്യം ഈ പോസ്റ്റിട്ടത്. പിന്നീട് ഇത് രാജീവ് ചന്ദ്രശേഖരൻ ട്വീറ്റ് ചെയ്യുകയായിരുന്നു. 2017 മെയ് 11 ന് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് കക്കംപാറയിടെ ചൂരക്കാട്ട് ബിജുവിന്റെ മരണത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് അടിച്ചുതകര്‍ക്കുകയും പരിയാരം മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്ക് നേരെ ആക്രമം നടത്തുകയും ചെയ്തിരുന്നു.

വീഡിയോ രാജീവ് ചന്ദ്രശേഖര്‍ ഷെയർ ചെയ്തു

വീഡിയോ രാജീവ് ചന്ദ്രശേഖര്‍ ഷെയർ ചെയ്തു

ബിജുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയും ആശുപത്രി തകര്‍ക്കുകയും ചെയ്യുന്നെന്ന പേരില്‍ ഈ ആക്രമത്തിന്റെ വീഡിയോ രാജീവ് ചന്ദ്രശേഖര്‍ എംപി ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്നാരോപിച്ച് മാലൂര്‍ സ്വദേശി സനോജ് ഹൈടെക് സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസ് അന്വേഷണത്തിന് പിന്നാലെ

കേസ് അന്വേഷണത്തിന് പിന്നാലെ

സനോജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്ന് അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. സനോജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്ന് അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.

കലാപം നടത്താനുള്ള ശ്രമം

കലാപം നടത്താനുള്ള ശ്രമം

രാഷ്ട്രീയ താല്‍പര്യത്താലാണ് രാജീവ് ചന്ദ്രശേഖരന്‍ എം.പി ഇത്തരം പ്രചരണങ്ങള്‍ നടത്തിയെതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടില്‍ സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പരാതിയില്‍ സനോജ് ആരോപിച്ചിരുന്നു.

English summary
Case registered against Rajeev Chandrasekharan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X