വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പാലക്കാട്: വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാലക്കാട് കളക്ട്രേറ്റില്‍ അടക്കം മാര്‍ച്ച് നടത്തിയ സംഭവത്തിലായിരുന്നു കേസെടുത്തത്. പൊലീസിനെ മര്‍ദിച്ചുവെന്നതടക്കം ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലീസിനെ മര്‍ദിച്ചു, കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു, കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണകടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. കലക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷിക്കുകയായിരുന്നു. വിടി ബല്‍റാം എംഎല്‍എ അടക്കം ഉള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് പാലക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.












Click it and Unblock the Notifications