Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണിലെ ഓഫ് റോഡ് റേസ് നടത്തിയത് നിയമം ലംഘിച്ച്; നടൻ ജോജുവിനെതിരെയും കേസ്

ഇടുക്കി; വാഗമണിൽ നടത്തിയ ഓഫ് റോഡ് ജീപ്പ് റൈഡിൽ നടൻ ജോജു ജോർജിനെതിരെ പോലീസ് കേസെടുത്തു. ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരങ്ങൾക്കിടെ തുടർച്ചയായി അപകടം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരം ഓഫ് റോഡ് ട്രക്കിം ഗിന് കളക്ടറുടെ നിരോധനം ഉണ്ട്. ഈ സാഹചര്യം നിലനിൽക്കെയാണ് ജോജുവിന്റെ ജീപ്പ് റൈഡ്. ജോജുവിന് പുറമെ സ്ഥലം ഉടമ സംഘാടകർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ വാഹനത്തിന്റെ രേഖകൾ സഹിതം ഒരാഴ്ക്കുള്ളളിൽ ജോജു നേരിട്ട് ഹാജരാകണമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഇടുക്കി ആർടിഒ, വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസ് കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ല ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് നൽകിയ പരാതിയുടെ പുറത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയായിരുന്നു ഇവിടെ ഓഫ് റോഡ് ട്രക്കിം ഗ് സംഘടിപ്പിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു.

jojugeorge

നിലവിൽ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ അനുവാദം ഉള്ളു എന്ന നിയമം നിലവിൽക്കേ. കണ്ണംകുളം അറവ് കാട് ഡിവിഷനിലെ കൃഷിക്ക് മാത്രം അനുവാദമുള്ള സ്ഥലത്താണ് ഇവർ മത്സരം സംഘടിപ്പിച്ചത്. ജവിൻ മെമ്മോറിയൽ യുകെഒ എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഈ മത്സരം നടന്നത്. ജോജുവിന് പുറമെ നടൻ ബിനു പപ്പുവും മത്സരത്തിന്റെ ഭാഗമായിരുന്നു. മത്സരത്തിൽ ജോജു ജോർജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുത്തനെയുള്ള കയറ്റങ്ങളും മറ്റു പ്രതിബന്ധങ്ങളുമൊക്കെയുള്ള ട്രാക്കില്‍ ആവേശത്തോടെ വാഹനമോടിക്കുന്ന ജോജുവിനെ വീഡിയോയില്‍ കാണാം. ഡ്രൈവിന് ശേഷം അദ്ദേഹം പ്രതികരിക്കുന്നതിന്‍റെയും വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വന്‍ മൂഡ്, പൊളി, ചെതറിക്കല്.. എന്നൊക്കെയാണ് ചുരുങ്ങിയ വാക്കുകളില്‍ ജോജു തന്‍റെ ഡ്രൈവിം ഗ് ആവേശം വെളിപ്പെടുത്തിയത്. തന്‍റെ ജീപ്പ് റാംഗ്ലറുമായാണ് താരം മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. അതേസമയം ഷാനില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച അവിയല്‍ ആണ് ജോജുവിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. തുറമുഖം, പീസ്, ഒറ്റക്കൊമ്പന്‍ എന്നിവയാണ് ജോജുവിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+