കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന്‍ 5ാം പ്രതി, 28.75 ലക്ഷം രൂപയുടെ തട്ടിപ്പെന്ന് പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതി. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം രൂപ തട്ടിച്ചുവെന്ന പരാതിയില്‍ ആണ് കുമ്മനം രാജശേഖരനെ അടക്കം പ്രതി ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കുമ്മനം അഞ്ചാം പ്രതിയാണ്.

വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്

ഇന്നലെയാണ് ആറന്മുള സ്റ്റേഷനില്‍ ഹരികൃഷ്ണന്‍ എന്നയാള്‍ കുമ്മനം അടക്കമുളളവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയത്. കുമ്മനം രാജശേഖരന്റെ പിഎ പ്രദീപ് ആണ് കേസിലെ ഒന്നാം പ്രതി. പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് 28 ലക്ഷത്തിലധികം രൂപ വാങ്ങി എന്നാണ് ഹരികൃഷ്ണന്റെ പരാതിയിലെ ആരോപണം.

bjp

കുമ്മനം രാജശേഖരന്‍ അടക്കം 9 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആയിരുന്ന കാലത്താണ് ഈ പണമിടപാട് നടന്നതെന്ന് ഹരികൃഷ്ണന്റെ പരാതിയില്‍ പറയുന്നു. വര്‍ങ്ങള്‍ കഴിഞ്ഞിട്ടും തന്റെ പണം തിരികെ ലഭിക്കുകയോ മറ്റ് തുടര്‍ നടപടികള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ട് കുമ്മനം രാജശേഖരനേയും പ്രവീണിനേയും താന്‍ പലവട്ടം കണ്ടിരുന്നുവെന്നും എന്നാല്‍ ഫലമുണ്ടായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

അതിനിടെ നിരവധി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം തനിക്ക് നാലര ലക്ഷം രൂപ തിരികെ ലഭിച്ചു. ബാക്കിയുളള പണം കൂടെ തിരികെ കിട്ടണം എന്നാവശ്യപ്പെട്ടാണ് ഹരികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബിജെപി ആര്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാര്‍, വിജയന്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി, സേവ്യര്‍ അടക്കമുളളവരാണ് കേസിലെ പ്രതികള്‍. ഐപിസി 406, 420 വകുപ്പുകള്‍ പ്രകാരം വിശ്വാസ വഞ്ചന, പണം തട്ടിപ്പ് അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി കുമ്മനം രാജശേഖൻ രംഗത്ത് എത്തിയിട്ടുണ്ട്. തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ് എന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും കുമ്മനം പ്രതികരിച്ചു. തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെ ആണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത് എന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.

Recommended Video

cmsvideo
Kummanam Rajasekharan in Financial Fraud case: Kerala BJP leadership in defence | Oneindia Malayalam

English summary
Case registered against BJP leader Kummanam Rajasekharan in financial fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X