കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഫ്യൂവിനിടെ മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തിയ ആള്‍ക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

ത്തനംതിട്ട: കൊറോണയെ പ്രതിരോധിക്കുന്നതിന് പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജനത കര്‍ഫ്യൂവിനിടെ പത്തനംതിട്ടയില്‍ ജനങ്ങളെ തടഞ്ഞുനിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രകാശ് ഇഞ്ചത്താനത്തിന് എതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകയും

പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകയും

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു ജനതകര്‍ഫ്യൂവിന്റെ പേരില്‍ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷ്ന്‍ വഴി വന്നയാളെ ഇയാള്‍ തടഞ്ഞത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പോയ ആളുകളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ തടഞ്ഞുനിര്‍ത്തയവരില്‍ പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പടെ ഉണ്ടായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന ഒരാളെ പിടിച്ചുനിര്‍ത്തി ഭീഷണിപ്പെടുത്തി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

താങ്കള്‍ക്ക് ബാധകമല്ലേ

താങ്കള്‍ക്ക് ബാധകമല്ലേ

സംഭവത്തിനിടെ ഇയാളെ ചോദ്യം ചെയ്ത് ഒരു യുവാവും രംഗത്തെത്തിയിരുന്നു. ജനകത കര്‍ഫ്യു താങ്കള്‍ക്ക് ബാധകമല്ലേയെന്ന് യുവാവി ചോദിക്കുന്നുണ്ടായിരുന്നു. നിവൃത്തികേട് കൊണ്ടാണ് ഈ സമയത്തും ആള്‍ക്കാര്‍ പുറത്തിറങ്ങുന്നതെന്നായിരുന്നു ഇയാള്‍ക്ക് യുവാവ് നല്‍കിയ മറുപടി. താങ്കള്‍ എന്തിനാണ് വീട് വിട്ട് പുറത്തിറങ്ങിയതെന്ന് യുവാവ് ഇയാളോട് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സമയത്ത് ഇദ്ദേഹം മറുപടി ഒന്നും പറയുന്നുണ്ടായില്ല. പിന്നീട് ഈ യുവാവിനെ സപ്പോര്‍ട്ട് ചെയ്ത് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രസ്‌കബ്ബുമായി ബന്ധമില്ല

പ്രസ്‌കബ്ബുമായി ബന്ധമില്ല

അതേസമയം, സംഭവത്തില്‍ പ്രസ്താവനയുമായി പത്തനംതിട്ട പ്രസ്‌ക്ലബ് രംഗത്തെത്തി. പത്തനംതിട്ടമീഡിയ എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ കേരള പത്രപ്രവര്‍ത്തക യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കോ ആയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ടപ്രസ്‌ക്ലബ്ബില്‍പ്രവേശാനുമതി നേരത്തെ നിഷേധിച്ചിട്ടുള്ളതാണ്.

പരാതി

പരാതി

സ്വയം മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ഇയാള്‍ പട്ടച്ചുവിടുന്ന വാര്‍ത്തകള്‍ക്കും സദാചാര പൊലീസിംഗിനും പകത്തനംതിട്ടയിലെ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലാത്തതുമാകുന്നു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രസ് ക്ലബ്ബ് സെക്രട്ടറി അറിയിച്ചു.

ജനതകര്‍ഫ്യു

ജനതകര്‍ഫ്യു

കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് രാജ്യത്ത് വന്‍ വിജയം. ജനതാ കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞു. ഒരുമിച്ച് നിന്നാല്‍ ഏഖ് വെല്ലുവിളിയെയും നേരിടാമെന്ന് കാണിച്ചുകൊടുക്കുകയാണ് ജനതാ കര്‍ഫ്യൂ വഴി രാജ്യത്തെ ജനങ്ങള്‍ ചെയ്തതെന്നും മോദി കുറിച്ചു. ജനതാ കര്‍ഫ്യൂ ഒമ്പത് മണിക്ക് അവസാനിച്ചാലും ജനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

English summary
Case Registered Against Fake Media Person In Pathanmthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X