കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണക്കെതിരെ കേസ്

Google Oneindia Malayalam News

കൊല്ലം: കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണക്കെതിരെ കേസ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് ബിന്ദുകൃഷ്ണ ഉള്‍പ്പെടെയുള്ള 40 തോളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തി കടക്കല്‍ സമരത്തില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെയാണ് കേസ്.

പെരുങ്ങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ബിന്ദു കൃഷ്ണയായിരുന്നു ഉദ്ഘാടനം ചെയ്തത്.

bindu

Recommended Video

cmsvideo
്രപതിപക്ഷത്തിന് കാതടപ്പിക്കുന്ന മറുപടി കൊടുത്ത് ശൈലജ ടീച്ചര്‍

സമരത്തില്‍ പങ്കെടുക്കുന്നതിനും കടവില്‍ നില്‍ക്കുന്നിനുമായി നിരവധി പേരാണ് എത്തിയത്. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് മുമ്പ് ബിന്ദുകൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാസികളെ മടക്കികൊണ്ട് വരണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നതിനായിരുന്നു അറസ്‌ററ്. കൊല്ലം ഈസ്റ്റ് പോലീസാണ് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് പ്രവകര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.

ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിച്ച് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചെന്നായിരുന്നു പോലീസ് വിശദീകരണം. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നും സൈക്കിളിലുകളിലും നടന്നുമായിരുന്നു പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് എത്താന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ബിന്ദു കൃഷ്ണ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ബിന്ദു കൃഷ്ണയോടൊപ്പം മകന്‍ കൂടിയുണ്ടായി. മകനെ അവിടെ നിര്‍ത്തിയതിന് ശേഷമാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവസമയത്ത് ആരോപിച്ചിരുന്നു.

മകനെ വീട്ടിലാക്കിയതിന് ശേഷം എത്താമെന്ന് പറഞ്ഞിട്ടും പോലീസ് ചെവികൊണ്ടില്ലെന്ന ബിന്ദു ആരോപിച്ചു. പ്രവാസികള്‍ നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്. അവര്‍ക്ക് വേണ്ടി അറസ്റ്റ് വരിച്ചതില്‍ അഭിമാനം എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; യുവതികളെ വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീര ആര് ? നിര്‍ണായക തെളിവ്ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; യുവതികളെ വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീര ആര് ? നിര്‍ണായക തെളിവ്

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു

English summary
Case Registered against Kollam DCC President bindu krishna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X