കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളികാമറ വിവാദം: അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ എംകെ രാഘവന് കുരുക്ക്!! കേസെടുത്തു

  • By
Google Oneindia Malayalam News

കോഴിക്കോട്: ഒളികാമറ വിവാദത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ പോലീസ് കേസെടുത്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാനാണ് ഡിജിപിക്ക് നിയമോപദേശം ലഭിച്ചത്.

mkr4-

അഗ്രീന്‍ കോ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലായൊണ് കോണ്‍ഗ്രസ് എംപിയും കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി എംകെ രാഘവനെതിരെ പുതിയ അഴിമതി ആരോപണമുയര്‍ത്തി ടിവി9 ഭാരത് വര്‍ഷിന്‍റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

<strong>മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം</strong>മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം

എന്നാല്‍ തന്‍റെ സംഭാഷണം ഡബ്ബ് ചെയ്ത് കയറ്റിയതാണെന്നായിരുന്നു എംകെ രാഘവന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം രാഘവന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്. പുറത്തുവന്നിരുന്നു. കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഡിസിപി വാഹിദാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

തനിക്കെതിരായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്ന എംകെ രാഘവന്‍റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ തിരുമാനം.

English summary
case registered against mk raghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X