Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ എംഎല്‍എക്കെതിരെ എസ്റ്റേറ്റ് തട്ടിയെടുത്തെന്ന പേരില്‍ കേസ്

നിലമ്പൂര്‍: സിപിഎം ദത്തെടുത്ത എംഎല്‍എക്കെതിരെ കേസ്. പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 200 ഏക്കറോളം വരുന്ന റീഗല്‍ എസ്‌റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി അതിക്രമം കാട്ടിയെന്നുമുള്ള പരാതിയിലാണ് കേസ്.

കൊല്ലം ചന്ദനത്തോപ്പ് കൊറ്റംകര ജയ മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് പൂക്കോട്ടുംപാടം എസ്‌ഐ അമൃത് രംഗന്‍ കേസെടുത്തത്. എസ്‌റ്റേറ്റില്‍ കേസില്‍ കിടക്കുന്ന 20 ഏക്കര്‍ എംഎല്‍എ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് എംഎല്‍എയുടെ സഹായികളായ ഫൈസല്‍, സിദ്ദിഖ്, താരിഫ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര്‍ റീഗള്‍ എസ്‌റ്റേറ്റില്‍ അതിക്രമിച്ചുകയറി കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.

PV Anwar

എംഎല്‍എക്ക് പുറമെ അമരമ്പലം കൈനോട്ട് മുഹമ്മദ്, കവളമുക്കട സിദ്ദിഖ് എന്ന കുട്ടി, താരിഫ് പൂക്കോട്ടുംപാടം തുടങ്ങി കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ ആളുകളാണെന്ന് പറഞ്ഞ് അതിക്രമിച്ച് എസ്റ്റേറ്റിലെത്തിയ സംഘം ജോലിക്കാരെ ഭീഷണിപ്പെടുത്തി ടാപ്പിംഗ് തൊഴിലാളികളെ കൊണ്ട് റബ്ബര്‍വെട്ടിക്കുകയും ചെയ്തിരുന്നു.

പിവി അന്‍വര്‍ എംഎല്‍എ എസ്റ്റേറ്റ് മാനേജര്‍ അനീഷിനെ മൊബൈല്‍ഫോണില്‍ വിളിച്ച് താന്‍ സ്ഥലം എംഎല്‍എ ആണെന്നും തന്റെ ആള്‍ക്കാര്‍ വരുമ്പോള്‍ സഹകരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. എസ്റ്റേറ്റിലെ വീണ് കിടക്കുന്ന മരങ്ങള്‍ കൊണ്ട് പോകാനായി വന്ന ലോറി തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് എസ്റ്റേറ്റിലേക്ക് കടക്കുന്നത് വിലക്കികൊണ്ട് മഞ്ചേരി മുന്‍സിഫ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+