ഫോണ്‍ കെണി:എ കെ ശശീന്ദ്രന് രക്ഷയില്ല, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്!!
മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്
തിരുവനന്തപുരം: മുന്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെതിരേ കേസെടുത്തു. ഫോണ്‍ കെണി വിവാദത്തിലാണ് ശശീന്ദ്രനെതിരേ കേസെടുത്തിരിക്കുന്നത്. ശശീന്ദ്രന്‍ നേരത്തേ മംഗളം ടെലിവിഷന്‍ ചാനലിന്റെ ഫോണ്‍ കെണി വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

പരാതി
ഔദ്യോഗിക വസതിയില്‍ വച്ചും ഫോണിലൂടെയും ശശീന്ദ്രന്‍ തന്നെ നിരന്തരം ശല്യം ചെയ്തുവെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തേ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണം
കേസില്‍ ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കുമെതിരേ ക്രൈം ബ്രാഞ്ചും ഹൈടെക്ക് സെല്ലും ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ കേസ് നടക്കുന്നതിനിടെയാണ് യുവതി കോടിതിയില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.

മൂന്ന് സാക്ഷികള്‍
പരാതിയോടൊപ്പം മൂന്നു സാക്ഷികളുടെ മൊഴിയും യുവതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി കേസെടുത്തിരിക്കുന്നത്

നേരിട്ടു ഹാജരാവണം
കേസില്‍ ശശീന്ദ്രന്‍ കോടതിയില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കേണ്ടിവരും. കൂടാതെ വിവാദ ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപവും കോടതിയില്‍ ഹാജരാക്കേണ്ടിവരും.

സ്വാഗതം ചെയ്തു
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നാണ് ശശീന്ദ്രന്‍ നേരത്തേ പ്രതികരിച്ചത്. വിവാദ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.












Click it and Unblock the Notifications