കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ അപകടം...കപ്പല്‍ ക്യാപ്റ്റനെതിരേ നരഹത്യക്കു കേസ്!! കപ്പല്‍ അറസ്റ്റ് ചെയ്യും

ഞായറാഴ്ച പുലര്‍ച്ചെയാണ് മല്‍സ്യബന്ധന ബോട്ടില്‍ കപ്പല്‍ വന്നിടിച്ചത്

  • By Manu
Google Oneindia Malayalam News

കൊച്ചി: മല്‍സ്യബന്ധന ബോട്ടില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പലിന്റെ ക്യാപ്റ്റനെതിരേ നരഹത്യക്കു കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എഡിജിപി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ കപ്പല്‍ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തിലായിരിക്കും നടപടികള്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഫസല്‍ വധക്കേസ്...സുബീഷിന്‍റെ ലക്ഷ്യം ഇതാണ്!! എല്ലാം വ്യക്തം!! ആഞ്ഞടിച്ച് ജയരാജന്‍ഫസല്‍ വധക്കേസ്...സുബീഷിന്‍റെ ലക്ഷ്യം ഇതാണ്!! എല്ലാം വ്യക്തം!! ആഞ്ഞടിച്ച് ജയരാജന്‍

സിപിഎമ്മിന്റെ വായനശാല കുത്തിത്തുറന്ന് കത്തിച്ച് ചാമ്പലാക്കി!! സംഭവം നാദാപുരത്ത്!! പിന്നില്‍...സിപിഎമ്മിന്റെ വായനശാല കുത്തിത്തുറന്ന് കത്തിച്ച് ചാമ്പലാക്കി!! സംഭവം നാദാപുരത്ത്!! പിന്നില്‍...

1

കൊച്ചിയിലെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാണാതായ മല്‍സ്യതൊഴിലാളിയെ കണ്ടെത്താന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും വിമാനങ്ങളും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനു തന്നെയാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും തച്ചങ്കരി വ്യക്തമാക്കി.

2

ബോട്ടില്‍ ഇടിച്ച ശേഷം കപ്പല്‍ സംഭവസ്ഥലത്തുവച്ച് ലൈറ്റുകള്‍ അണച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയതായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതു ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടം നടക്കുമ്പോള്‍ തൊട്ടരികില്‍ ഉണ്ടായിരുന്ന മറ്റൊരു ബോട്ടിലെ ജീവനക്കാരാണ് മല്‍സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

English summary
Case registered against Ship captain in boat accident case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X