കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട്ടെ കൊറോണ ബാധിതനെതിരെ കേസ്; വിദേശത്ത് നിന്ന് എത്തിയിട്ടും നിര്‍ദേശങ്ങള്‍ പാലിച്ചില്ല

  • By Anupama
Google Oneindia Malayalam News

പാലക്കാട്: നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചയാള്‍ക്കെതിരെ കേസെടുത്തു. മണ്ണാര്‍ക്കാട് കാരാക്കുറിശ്ശിയിലെ കൊറാണ സ്ഥിരീകരിച്ചയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. വിദേശത്ത് നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാതെ പലയിടങ്ങളിലായി സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇയാളുടെ വീട്ടുകാരും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധി പേര്‍ നിരീക്ഷണത്തിലാണ്.

ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാന്‍ കഴിയാതെ വലയുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മാര്‍ച്ച് 13 ന് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ 21 നാണ് നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ബുധനാഴ്ച്ച മാത്രമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. പാലക്കാട് കാരക്കുറിശ്ശിയില്‍ നിന്നും മലപ്പുറത്തേക്കും ഇയാള്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

corona

52 വയസ്സുകാരനായ ഇയാള്‍ ഉംറ തീര്‍ത്ഥാടനത്തിന് ശേഷമാണ് കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്നു. അവിടെയെത്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലയിടക്കും ബസ്സിലാണ് സഞ്ചരിച്ചത്. ബാങ്കുകള്‍, യത്തീംഖാന, പള്ളി, മറ്റു കടകള്‍ എന്നിവിടങ്ങളിലും ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്.

ഇയാളുടെ മകന്‍ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ ആണ്. അതും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തുന്നതാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട ഇയാള്‍ ദീര്‍ഘ ദൂര ബസ്സുകളില്‍ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്. പ്രസാവി നാട്ടിലെത്തിയത് 13 നാണെങ്കില്‍ 17ാ തിയ്യതി മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസ്സിലാണ് മകന്‍ ഡ്യൂട്ടി ചെയ്തത്. ഈ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവില്‍ നല്‍കിയ നിര്‍ദേശം.

പാലക്കാട് ജില്ലയില്‍ ഇതുവരേയും മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിയന്ത്രങ്ങളള്‍ കടുപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സംസ്ഥാന അതിര്‍ത്തി കൂടിയായതിനാല്‍ ജില്ലയിലെ അതീവ ജാഗ്രത നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

ജില്ലയില്‍ ആരോഗ്യ വകുപ്പ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിതക്കുകയാണ്. കാരാക്കുറിശ്ശിയില്‍ രോഗം സ്ഥിരീകരിച്ച പ്രവാസി രോഗ ലക്ഷണങ്ങള്‍ അവഗണിച്ചാണ് പലയിടത്തും സഞ്ചരിച്ചത്. ഇതിവഴി രോഗം പടര്‍ന്നവരെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണ്.

Recommended Video

cmsvideo
Corona Should praise these kasargod natives

അതേസമയം, കേരളത്തില്‍ 9 പേര്‍ക്ക് കൊറോണ സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചു. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

English summary
Case Registered Against the Coronavirus Patient in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X