സെൻകുമാറിന് രക്ഷയില്ല; മ്യൂസിയം പോലീസ് സ്റ്റേഷനിൽ വീണ്ടും കേസ്, അറസ്റ്റിന് സാധ്യത
തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ വീണ്ടും പോലീസ് കേസ്, മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. നാല് വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അവധിയിലായിരുന്ന എട്ടുമാസം മെഡിക്കല്‍ മെഡിക്കല്‍ അവധിയിലായിരുന്നെന്ന് കാട്ടി സര്‍ക്കാരില്‍ നിന്ന് എട്ടു ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വിജിലന്‍സ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി സെന്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

അർഹതപെട്ട പകുതി ശമ്പളം
അതേസമയം അര്‍ഹതപ്പെട്ട പകുതി ശമ്പളത്തിലെ അവധി മെഡിക്കല്‍ അവധിയായി മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് സെന്‍കുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്.

അറസ്റ്റുണ്ടാകും
സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.

വിജിലൻസ് കേസ്ഫയൽ മടക്കി
നേരത്തെ വിജിലന്‍സ് അന്വേഷിച്ചകേസില്‍ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കുകയായിരുന്നു. വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലില്‍ കുറിച്ചത്.

കേസ് പോലീസിന് കൈമാറി
എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് പോലീസിന് കൈമാറണമെന്നും പറഞ്ഞിരുന്നു.

വ്യക്തിപരമായ കാര്യങ്ങൾ
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നീക്കിയശേഷം 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കെന്ന പേരിലായിരുന്നു സെന്‍കുമാര്‍ അവധിയിൽ പ്രവേശിച്ചത്.

പരാതി നൽകി
അര്‍ദ്ധവേതന അവധിയില്‍ നിന്നും പരിവര്‍ത്തിത അവധിയാക്കി മാറ്റുന്നതിനായി സെന്‍കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍നോ പരാതി നല്‍കി. ഈ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് സെന്‍കുമാര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തിയത്.

ഡോക്ടറുടെ ഒത്താശ
വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ഇ എസ് ബിജിമോന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗവ. ആയുര്‍വേദ കോളേജിലെ ഡോ. വി കെ അജിത് കുമാറിന്റെ ഒത്താശയോടെ തയ്യാറാക്കിയ രേഖകളാണ് അര്‍ധവേതന അവധി മുഴുവന്‍ വേതന അവധിയാക്കി മാറ്റാനായി സെന്‍കുമാര്‍ നല്‍കിയതെന്ന് കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications