കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ അവതാരക പറഞ്ഞു, ആയാളെന്നെ കയറിപ്പിടിച്ചു; സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സൈബര്‍ സെല്ലിന്റെനേതൃത്വത്തില്‍ കൊല്ലത്ത് നടന്ന രാജ്യാന്തര സമ്മേളനത്തിനിടെ അവതാരകയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിയെ സസ്പന്‍ഡ് ചെയ്തു. ഹൈടെക് സെല്‍ അസിസ്റ്റന്റ് കമാണ്ടന്റ് വിനയകുമാരന്‍ നായരെയാണ് സസ്പന്‍ഡ് ചെയ്തത്.

സൈബര്‍ സുരക്ഷയെപ്പറ്റി കൊക്കൂണ്‍ എന്ന പേരില്‍ നടന്ന സമ്മേളനത്തിന്റെ അവതാരകയായെത്തിയ ഡിഗ്രി വിദ്യാര്‍ത്ഥിനിയോടാണ് ഡിവൈഎസ്പി അപമര്യാദയായി പെരുമാറിയത്. ആഗസ്റ്റ് 18,19 തീയതികളില്‍ നടന്ന സെമിനാറിനിടെ അവതാരകയായ പെണ്‍കുട്ടിയെ ഡിവൈഎസ്പി കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

Anchor

ഇയാള്‍ക്കെതിരെ പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ആരോപണം ഉയര്‍ന്നതോടെ ഹൈടെക് സെല്‍ അസിസ്റ്റന്റ് കമാണ്ടന്റ് സ്ഥാനത്ത് നിന്ന് വിനയകുമാരനെ മാറ്റിയിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കൊല്ലം റൂറല്‍ എസ്പി അജിത ബീഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പന്‍ഷന്‍.

Read Also: ദുബായില്‍ നിസ്‌കരിക്കാന്‍ പോയ മലപ്പുറം സ്വദേശിയെ കാണാതായി ...

മാനഭംഗശ്രമത്തിനും പൊതുസ്ഥലത്ത് സ്ത്രീയെ അപമാനിച്ചതുമടക്കം ഗുരുതര കുറ്റങ്ങള്‍ വിനയകുമാരനെതിരെ ചുമത്തി കേസെടുക്കണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയും ഗവര്‍ണറും വിദേശ പ്രതിനിധികളുമടക്കം അഞ്ഞൂറോളം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിക്കിടെ നടന്ന അതിക്രമം ഗൗരവമായെടുക്കണമെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ചടങ്ങ് നടക്കുന്നതിനിടെ പുറത്ത് വന്ന അവതാരകയെ ഇടനാഴിയില്‍വച്ച് വിനയകുമാരന്‍ നായര്‍ കയറിപ്പിടിച്ചെന്നായിരുന്നു പരാതി. പെണ്‍കുട്ടി സെമിനാറില്‍ പങ്കെടുക്കാനത്തിയ പോലീസ് ട്രയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി പ്രകാശിനോട് പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ വിനയകുമാര്‍ നായര്‍ പറഞ്ഞത് വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ്. മകള്‍ക്ക് നല്‍കുന്ന കരുതലോടെയാണ് പെണ്‍കുട്ടിയോട് പെരുമാറിയത്. ആ കുട്ടി തനിക്കെതിരെ പരാതി നല്‍കുമെന്ന് കരുതുന്നില്ലെന്നും വിനയകുമാരന്‍ പറയുന്നു.

Read Also: ഫേസ് ബുക്ക് സുഹൃത്ത് 34 ലക്ഷവുമായി മുങ്ങി ! പ്രവാസിയുടെ ഭാര്യക്ക് പറ്റിയത്...

എന്നാല്‍ പെണ്‍കുട്ടി രേഖാമൂലം ഡിജിപിയ്ക്ക് പരാതി നല്‍കിയതോടെ ഇയാളുടെ വാദം പൊളിഞ്ഞു. പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പെണ്‍കുട്ടി രോഖാമൂലം പാരിത നല്‍കിയതിനാല്‍ ഇയാല്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തേക്കും. എന്നാല്‍ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് വിനയകുമാരന്‍ നായര്‍ പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Case to be charged against Vinaya kumaran nayar, cyber cell dysp for misbehaving anchor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X