കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്ക് ലംഘിച്ച് ഭാഗവതിന്‍റെ പതാക ഉയര്‍ത്തല്‍...പാലക്കാട് സ്‌കൂള്‍ കുടുങ്ങി!! കേസ്, നടപടി!!

വിലക്ക് ലംഘിച്ച് മോഹന്‍ ഭാഗവത് സ്കൂളില്‍ പതാക ഉയര്‍ത്തിയതാണ് കാരണം

  • By Sooraj
Google Oneindia Malayalam News

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്കിനെ വെല്ലുവിളിച്ച് ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പാലക്കാടുള്ള സ്കൂളിനെതിരേ കേസെടുക്കും. ജില്ലാ കലക്ടറാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സ്‌കൂളിലെ പ്രധാനാധ്യാപകനെതിരേ നടപടിക്കും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കെതിരേയാണ് കേസെടുക്കാന്‍ എസ്പിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

ദിലീപ് തെറ്റുകാരനല്ല!! കേസില്‍ കുടുക്കാന്‍ ശ്രമം നടന്നു!! കത്ത് വന്നത് മുഖ്യമന്ത്രിക്ക്, അയച്ചത്...ദിലീപ് തെറ്റുകാരനല്ല!! കേസില്‍ കുടുക്കാന്‍ ശ്രമം നടന്നു!! കത്ത് വന്നത് മുഖ്യമന്ത്രിക്ക്, അയച്ചത്...

<span class=ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല!! ഇപ്പോഴുമുണ്ട്....ദിലീപ് പെട്ടു!! ജാമ്യം കിട്ടില്ല ?" title="ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല!! ഇപ്പോഴുമുണ്ട്....ദിലീപ് പെട്ടു!! ജാമ്യം കിട്ടില്ല ?" />ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല!! ഇപ്പോഴുമുണ്ട്....ദിലീപ് പെട്ടു!! ജാമ്യം കിട്ടില്ല ?

1

പാലക്കാടുള്ള മൂത്തോന്തറ കര്‍ണകിയമ്മന്‍ സ്‌കൂളാണ് വിവാദത്തില്‍പ്പെട്ടത്. ഇന്നു രാവിലെയാണ് ഭാഗവത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തരുതെന്നാണ് നിയമം. അതുകൊണ്ടു തന്നെ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് കലക്ടര്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പതാക ഉയര്‍ത്തലുമായി ബന്ധപ്പെട്ടു തങ്ങള്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

2

ജനപ്രതിനിധികളോ അധ്യാപകരോ അല്ലാത്തവര്‍ ദേശീയ പതാക ഉയര്‍ത്തരുതെന്ന് ഇന്നു പുലര്‍ച്ചെയാണ് കലക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്കു നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിനെതിരേ ആര്‍എസ്എസ് നേതാക്കള്‍ രംഗത്തു വരികയും ചെയ്തു. കലക്ടറുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചത്. ഇവരുടെ വെല്ലുവിളി മൂലം സംഘര്‍ഷ സാധ്യത ഉണ്ടായതിനെ തുടര്‍ന്ന് ഇവിടെ പോലീസിനെയും വിന്യസിച്ചിരുന്നു.

English summary
Case to be registered against Palakkad school in Flag hoisting controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X