'പിണറായി വേട്ടയുടെ പരാജയത്തിന്റെ ക്ഷീണം തീർക്കാനുള്ള കേസ്; വിഡി സർക്കാരിൻ്റെ ബിജെപി ഡീൽ വിനയാകും"

സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി രൂപം നൽകിയതാണ് എക്സാലോജിക് എന്നവാദം അബദ്ധജടിലമാണ് തോമസ് ഐസക്. - 2014 ലാണ് കമ്പനി രൂപീകൃതമാവുന്നത്. സിഎംആർഎല്ലും ആയിട്ടുള്ള കരാറിൽ ഏർപ്പെടുന്നത് 2017 ലാണ്. എന്തെങ്കിലും അനധികൃതമായ ആനുകൂല്യം സിഎംആർഎൽ കമ്പനിയ്ക്ക് പിണറായി വിജയൻ സർക്കാർ ചെയ്തുകൊടുത്തു എന്നത് സംബന്ധിച്ച് തെളിവുണ്ടോയെന്നും തോമസ് ഐസക് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

'പിണറായി വിജയനെതിരായ FIR ൽ പറയുന്നത് മകൾ വീണയ്ക്ക് 2016 ആഗസ്റ്റ് മുതൽ 2020 ജൂൺ വരെ CMRL കമ്പനി നൽകിയ 3.28 കോടിരൂപ മുൻ മുഖ്യമന്ത്രിക്ക് നൽകിയ നിയമവിരുദ്ധ പ്രതിഫലം ആണെന്നാണ്. കൺസൾട്ടൻസിയുടെയും സേവനങ്ങളുടെയും വിലയുടെ മറവിൽ നടത്തിയ അഴിമതി നടത്താനുള്ള ഗൂഢാലോചനയിൽ അദ്ദേഹം പങ്കാളിയായി എന്നാണ് FIR ൽ പറയുന്നത്. ED യുടെ റിപ്പോർട്ട് ആധാരമാക്കുന്നത്. Serious Fraud Investigation Office (SFIO) യുടെ കണ്ടെത്തലുകളാണ്. SFIO-യുടെ റിപ്പോർട്ടിൽ ചിത്രത്തിൽ കൊടുത്തിരിക്കുന്ന ഒരു കണക്ക് ഇന്ന് പബ്ലിക് ഡൊമൈനിൽ ലഭ്യമാണ്. 2017 - 18 , 2018 - 19 ധനകാര്യ വർഷത്തിൽ എക്സാലോജിക് കമ്പനിയുടെ വരുമാനം സംബന്ധിച്ച കണക്കാണിത്. ഇതൊന്നുമാത്രം മതി എക്സാലോജിക് കമ്പനിയെക്കുറിച്ച് ഇന്ന് നിലവിലുള്ള പലധാരണകളും തിരുത്താൻ.

thom2-8110

1. CMRL ൽ നിന്ന് പണം വാങ്ങുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി രൂപം നൽകിയതാണ് എക്സാലോജിക് എന്നവാദം എത്ര അബദ്ധജടിലമാണ് എന്നറിയാൻ ഒറ്റകാര്യം ഓർത്താൽ മതി - 2014 ലാണ് കമ്പനി രൂപീകൃതമാവുന്നത്. CMRL ഉം ആയിട്ടുള്ള കരാറിൽ ഏർപ്പെടുന്നത് 2017 ലാണ്. എന്തെങ്കിലും അനധികൃതമായ ആനുകൂല്യം CMRL കമ്പനിയ്ക്ക് പിണറായി വിജയൻ സർക്കാർ ചെയ്തുകൊടുത്തു എന്നത് സംബന്ധിച്ച് തെളിവുണ്ടോ? ഉമ്മൻ‌ചാണ്ടി അനുവദിച്ച ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയല്ലേ ചെയ്തത്?

2. എക്‌സാലോജിക് സേവനങ്ങൾ ഒന്നും നൽകാതെയാണ് CMRL ൽ നിന്ന് പ്രതിഫലം കൈപറ്റിയതെന്നാണ് ആക്ഷേപം. വീണ SFIO ക്ക് നൽകിയ മൊഴിയിൽ തന്നെ അവർ നൽകിയ സേവനത്തെ പറ്റി വിശദീകരിക്കുന്നുണ്ട്. "I was engaged with CMRL on a retainership basis. I had provided advisory and consulting services to the CMRL Management regarding the maintenance of their systems, servers and HR software". കോർപ്പറേറ് മേഖലയിൽ സാധാരണയായി IT consultants നൽകുന്ന സേവനം തന്നെയാണ് അവരും നൽകിയത്. അളന്ന് നോക്കാനും തൂക്കി നോക്കാനും പറ്റുന്ന സേവനങ്ങൾ consultants സാധാരണയായി നൽകാറില്ല. Legal consultant ആയാലും Management Consultant ആയാലും Marketing Consultant ആയാലും ഒക്കെ ഇങ്ങനെ തന്നെയാണ്.

3. രണ്ടുവർഷത്തെ കണക്കുകളാണ SFIO യുടെ റിപ്പോർട്ടിലുള്ളത് (ചിത്രം നോക്കുക). അതിൽ നിന്ന് മറ്റൊരു കാര്യം വ്യക്തമാണ് CMRL മാത്രമല്ല എക്സാലോജിക്കിന്റെ ഏക കസ്റ്റമർ. 12 കമ്പനികളുടെ പേരുണ്ട്. എക്സാലോജിക്കിന്റെ ആകെ വരുമാനം 2.11 കോടിരൂപ അതിൽ 66 ലക്ഷം രൂപയാണ് CMRL നൽകിയത്. ബാക്കി 69% വരുമാനം മറ്റ് 11 കമ്പനികളിൽ നിന്നാണ്. അതിൽ സാന്റാമോണിക്ക എന്ന കസ്റ്റമർ ഏതാണ്ട് CMRL ന്റെ അത്ര തുക തന്നെ (63 ലക്ഷം) നൽകുന്നുണ്ട്. എന്തെ ഈ പണം എല്ലാം പിണറായി വിജയന് വേണ്ടി നൽകിയതാണ് എന്ന് ED വാദിക്കുന്നില്ല?

പിണറായി വിജയനെ പ്രതിചേർക്കുന്നതിനുള്ള ഒരു ന്യായീകരണവുമില്ല. ED യുടെ ഗൂഢലക്ഷ്യമല്ലാതെ. ഇതുവരെ നടത്തിയ പിണറായി വേട്ടയുടെ പരാജയത്തിന്റെ ക്ഷീണം ഈ കേസിലൂടെ തീർക്കാൻ ശ്രമിക്കുകയാണ്. സിംഗിൾ ബെഞ്ചിൽ ഇതിനു മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ച വാദങ്ങൾ ഫലപ്രദമായി സമർപ്പിക്കാതെ കേരള സർക്കാർ കേസ് തോറ്റുകൊടുക്കുകയായിരുന്നു എന്ന് പറയേണ്ടിവരും. ഒരു കാര്യം കോൺഗ്രസ്സുകാർ ഓർക്കുക. ഒരു കള്ളക്കഥയുണ്ടാക്കി ED കോൺഗ്രെസ്സ് മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാങ്ങളിലൊന്നിൽ FIR ഇടാൻ കത്തുകൊടുത്തെന്നിരിക്കട്ടെ. ഇന്നത്തെ സിംഗിൾ ബഞ്ചിന്റെ വിധി പ്രാബല്യത്തിലുള്ളിടത്തോളം കാലം FIR ഇട്ട് കേസ് എടുക്കാൻ അല്ലാതെ മറ്റൊരു പോംവഴി ഉണ്ടാവുമോ? ബിജെപിയുമായുള്ള വി ഡി സതീശൻ സർക്കാരിന്റെ ഡീൽ കോൺഗ്രസിന് വിനയാവുന്നത് കാത്തിരുന്ന കാണാം.അതിനിടയിൽ നിയമപരമായും രാഷ്ട്രീയമായും ED യുടെ നീക്കങ്ങളെ പാർട്ടി പ്രതിരോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma