Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

മുബീന... രശ്മി-രാഹുല്‍ സംഘത്തിലെ പ്രധാനി? ആരാണ് മുബീന?

Posted by:
Published: Friday, November 20, 2015, 13:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം/കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നതിനിടെ ഒരു സംഘം പോലീസ് ആക്രമിച്ച് കടന്നുകളഞ്ഞു. ആ കാറില്‍ ഉണ്ടായിരുന്നത് മൂന്ന് പേരായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ആരൊക്കെയാണ് ആ മൂന്ന് പേര്‍? അബ്ദുള്‍ ഖാദര്‍ പറഞ്ഞുറപ്പിച്ചിരുന്നത് പോലെ ഇടപാടുകാര്‍ക്ക് വേണ്ടി എത്തപ്പെട്ട രണ്ട് പേരും മറ്റൊരാളും. അതാണ് മുബീന.

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണി മുബീനയാണെന്നാണ് മംഗളത്തിന്റെ വാര്‍ത്ത. ഉന്നത പോലീസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടു

ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി നടന്ന അറസ്റ്റുകളില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട മൂന്ന് പേര്‍... അവരില്‍ ഒരാളാണ് മുബീന.

ആരാണ് മുബീന

കേസില്‍ അറസ്റ്റിലായ ആഷിഖിന്റെ ഭാര്യയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിനും രശ്മിയ്ക്കും പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നത് മുബീനയായിരുന്നുവെന്നാണ് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അപ്പോള്‍ രശ്മിയോ?

പെണ്‍വാണിഭ സംഘത്തിന് ആവശ്യമായ പെണ്‍കുട്ടികളെ കണ്ടെത്തുകയും പിന്നീട് പ്രലോഭിപ്പിച്ച് സംഘത്തിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നത് രശ്മിയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ പറയുന്നു അതെല്ലാം മുബീനയാണെന്ന്.

കാറിലുണ്ടായിരുന്നത്

രക്ഷപ്പെട്ട് പോകുമ്പോള്‍ മുബീനയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത് പ്രധാന സഹായിയായ വന്ദന എന്ന യുവതിയാണെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നത്രെ.

കാറോടിച്ചത്

മുബീനയായിരുന്നില്ല കാര്‍ ഓടിച്ചതെന്നാണ് മംഗളം റിപ്പോര്‍ട്ട്. സഹായി വന്ദന ആയിരുന്നത്രെ ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്.

തിരുവനന്തപുരം

തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു മുബീനയുടെ പ്രവര്‍ത്തനങ്ങളെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. മുബീന തിരുവനന്തപുരം സ്വദേശിയാണത്രെ.

ലീനീഷ് മാത്യു

കോട്ടയംകാരിയായ ലിനീഷ് മാത്യുവാണ് കേസില്‍ പിടിയിലായിട്ടുള്ള മറ്റൊരു സ്ത്രീ. ഇവര്‍ ബെംഗളൂരിവില്‍ നടത്തിയിരുന്നതുപോലുള്ള പരിപാടികളാണ് മുബീന കേരളത്തില്‍ നടത്തിയിരുന്നതെന്നും പറയുന്നുണ്ട്.

വന്‍ ശൃംഘല

പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഘല തന്നെയുണ്ടെന്നാണ് ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ പറയുന്നത്. പെണ്‍വാണിഭ സംഘത്തെ ഉപയോഗപ്പെടുത്തിയ പ്രമുഖര്‍ക്ക് കൂടി വിലങ്ങ് വീഴുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

English summary
One among the main culprits in Sexracket Case: Who is Mubeena?

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like