പണം പിന്‍വലിക്കാന്‍ പമ്പിലേക്ക് ഓടേണ്ട, പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ തീരുമാനം അറിയില്ലേ?
പമ്പുകളിലെ സ്വൈപ്പിംഗ് സംവിധാനം ഉപയോഗിച്ച് 2000 രൂപ വരെ പിന്‍വലിക്കാമെന്നായിരുന്നു പെട്രോളിയം മന്ത്രി അറിയിച്ചത്.
തിരുവനന്തപുരം: എ ടി എമ്മുകളിലെ തിരക്ക് ഒഴിവാക്കാന്‍ വേണ്ടിയാണ് രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ട് സംസ്ഥാനത്തെ പമ്പുകളിലേക്ക് ഓടി പോകേണ്ട.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പെട്രോള്‍ പമ്പുകാര്‍ പറയുന്നത്. എസ് ബി ഐയുടെ പോയിന്റ് ഓഫ് സെയില്‍ സംവിധാനം ഉപയോഗിച്ച് സൈ്വപ്പിംഗ് ചെയ്യാവുന്ന പമ്പുകളിലാണ് പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാരും എസ് ബി ഐ അധികൃതരും അറിയിച്ചത്.

പണം പിന്‍വലിക്കാന്‍ കഴിയില്ല
തിരുവനന്തപുരത്തെ സപ്ലൈകോ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പില്‍ കാര്‍ഡുപയോഗിച്ച് സൈ്വപ്പിംഗ് ചെയ്ത് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം നിലവിലുണ്ട്. എന്നാല്‍ പമ്പുകളില്‍ നിന്ന് കാര്‍ഡുപയോഗിച്ച് എങ്ങനെ പണം പിന്‍വലിക്കാനാകുമെന്നാണ് പമ്പിലെ ജീവനക്കാര്‍ ചോദിക്കുന്നത്.

പെട്രോളിയം മന്ത്രിയുടെ ട്വീറ്റ്
കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പെട്രോള്‍ പമ്പുകള്‍ വഴി പണം പിന്‍വലിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയ പുതിയ പ്രഖ്യാപനം ട്വിറ്ററിലൂടെ അറിയിച്ചത്.

ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം
ഒരു ദിവസം 2000 രൂപ വരെ പിന്‍വലിക്കാനുള്ള സംവിധാനമാണ് പെട്രോള്‍ പമ്പുകളിലൂടെ ലഭ്യമാക്കുക എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

സമയമെടുക്കാന്‍ സാധ്യത
പമ്പുകളില്‍ നിന്ന് കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം സംസ്ഥാനത്തെ പമ്പുകളില്‍ എന്നുമുതല്‍ നടപ്പിലാകുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയുമില്ല.












Click it and Unblock the Notifications