കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ തൃത്താലയിലെ പരിപാടിയില്‍ ജാതിവിവേചനം; ആരോപണവുമായി യൂത്ത് കോണ്‍‍ഗ്രസ് നേതാവ്

Google Oneindia Malayalam News

പാലക്കാട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ജാതി വിവേചനം നടന്നുവെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കഴിഞ്ഞ ദിവസം തൃത്താത്തല മണ്ഡലത്തില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ നേതാക്കന്‍മാര്‍ ജാതി വിവേചനം നടത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ എംപി സുബ്രഹ്മണ്യന്‍ ആരോപിക്കുന്നത്.

യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെയുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

തൃത്താലയിലെ ചില പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് അ‍ഡ്വ: എംപി സുബ്രഹ്മണ്യന്‍ നടത്തുന്നത്. രാഹുലിന്‍റെ പരിപാടിയില്‍ പാസ് നല്‍കിയതില്‍ ചില നേതാക്കള്‍ ജാതിയാണ് കാറ്റഗറിയാക്കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു.. വിശദ വിവരങ്ങള്‍ ഇങ്ങനെ..

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ആയതിനാല്‍ തനിക്കും പൊന്നാനി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ അനീഷ് വട്ടക്കുളത്തിനും പാസ് നിഷേധിച്ചെന്നാണ് സുബ്രഹ്മണ്യന്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

കാറ്റഗറി നോക്കി

കാറ്റഗറി നോക്കി

കാറ്റഗറി നോക്കിയാണ് പ്രവേശനം നല്‍കുന്നത് എന്നാണ് പരിപാടി നടക്കുന്നതിന് തലേദിവസം ഒരു നേതാവ് പറഞ്ഞത്. എന്നാല്‍ പരിപാടി കഴിഞ്ഞപ്പോഴാണ് ജാതിയാണ് അവര്‍ ഉദ്ദേശിച്ച കാറ്റഗറി എന്ന് തനിക്ക് മനസിലായതായി സുബ്രമണ്യന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

ലൈനപ്പ് പാസുമായി ബന്ധപ്പെട്ട് ചില നേതാക്കൾ വിഭാഗീയത കാണിച്ചു എന്നുള്ളത് പറയാതിരിക്കാൻ കഴിയില്ല.. സിവിൽ സർവീസ് നേടിയ ശ്രീധന്യയുടെ കുടുംബവുമായി സക്ഷാൽ രാഹുൽ ഗാന്ധി തന്നെ ഭക്ഷണം കഴിക്കാനും സമയം ചിലവഴിക്കാനും സമയം കണ്ടെത്തുകയായിരുന്നു.

ഇവിടെ വിഭാഗീയത

ഇവിടെ വിഭാഗീയത

അതേസമയം ഇവിടെ വിഭാഗീയതയുടെ അഴുക്ക് ഭാണ്ഡം പേറുകയാണ് തൃത്താലയിലെ ചില ഉന്നത നേതാക്കൾ.
പരിപാടിക്ക് തലേ ദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നേതാവിനോട് ചോദിച്ചപ്പോൾ പറഞ്ഞത് കാറ്റഗറി നോക്കിയാണ് പ്രവേശനം എന്ന്.

കാരണം

കാരണം

എന്നാൽ പരിപാടി കഴിഞ്ഞപ്പോഴാണ് മനസിലായത് ഇവർ ഉദ്ദേശിച്ച കാറ്റഗറി ജാതി അടിസ്ഥാനത്തിലാണെന്ന്. കാരണം ഞാൻ വഹിക്കുന്ന പാർട്ടി പദവിക്ക് തുല്യനും അതിനു താഴെ ഉള്ളവനും പദവി ഒന്നും ഇല്ലാത്തവനും കൂട്ടത്തിൽ ഉണ്ടായിരുന്നു.

അനീഷ് വട്ടംകുളം

അനീഷ് വട്ടംകുളം

എന്നിട്ടും ആതിഥേയനും നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ എന്നെയും പൊന്നാനി പാർലമെന്റ് കാരനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ: രതീഷ് കൃഷ്ണ സികെ K ആതിഥേയ പാർലമെന്റ് യൂത്ത് കോൺഗ്രസ് ജന: സെക്രട്ടറയുമായ അനീഷ് വട്ടംകുളം.

പാർട്ടി പദവികള്‍ ഇല്ലാത്തവരെ

പാർട്ടി പദവികള്‍ ഇല്ലാത്തവരെ

കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറിയും തൃത്താലക്കാരനുമായ ലിജിത്ത് ചന്ദ്രന്‍ ആനക്കരേയും ആ ഭാഗത്തേക്ക് അടുപ്പിക്കാതെ ഔദ്യോഗികമായി യാതൊരു പാർട്ടി പദവികളും ഇല്ലാത്ത ആളുകളെ ലൈനപ്പിന് പാസ് നൽകി.

നേതൃനിര ഈ വികാരങ്ങൾ അറിയട്ടെ

നേതൃനിര ഈ വികാരങ്ങൾ അറിയട്ടെ

ഇത് ഞങ്ങൾ ദളിത് വിഭാഗത്തിൽ നിന്നുമാണ് എന്നുള്ള നിങ്ങളുടെ ചിന്താബോധമാണ്.. എല്ലാ വിഭാഗത്തെയും ഒന്നായി കാണുവാൻ ഇന്ത്യയെ പഠിപ്പിച്ച കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃനിര ഈ വികാരങ്ങൾ അറിയട്ടെ എന്ന് വ്യക്തമാക്കിയാണ്

ഫേസ്ബുക്ക് പോസ്റ്റ്

എംപി സുബ്രഹ്മണ്യന്‍

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയാനുള്ളതെല്ലാം

English summary
cast discrimination in rahul rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X