Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് ജാതികൂട്ടി വീട്ടമ്മയുടെ പച്ചത്തെറി, കത്തിപ്പടർന്ന് വീഡിയോ, മണിയമ്മയ്ക്ക് കുരുക്ക്

Recommended Video

cmsvideo
    മുഖ്യമന്ത്രിക്ക് ജാതികൂട്ടി വീട്ടമ്മയുടെ പച്ചത്തെറി | Oneindia Malayalam

    ആലപ്പുഴ: ശബരിമല വിവാദത്തോടെ ഇതുവരെ ഉറങ്ങിക്കിടന്ന കേരളത്തിലെ 'ഹിന്ദു ഉണര്‍ന്നു' എന്നാണ് സംഘപരിവാറുകാര്‍ അവകാശപ്പെടുന്നത്. സേവ് ശബരിമല മുദ്രാവാക്യവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത് ജാതി വ്യത്യാസങ്ങളില്ലാതെ ഹിന്ദു ഒറ്റക്കെട്ടായാണത്രേ. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തെക്കുറിച്ചും സംഘപരിവാര്‍ ഉപന്യാസങ്ങള്‍ പടയ്ക്കുന്നു.

    എന്നാല്‍ സവര്‍ണതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് ശബരിമലയുടെ പേരിലുള്ള സമരം എന്നാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്. ഉണർന്നത് ഹിന്ദുവല്ല, മലയാളിയുടെ ഉള്ളിലെ ചീഞ്ഞളിഞ്ഞ ജാതി ബോധമാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് ചേര്‍ത്ത് പച്ചത്തെറി വിളിക്കുന്നതിലേക്ക് വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. ശബരിമല സമരക്കാരിയായ സ്ത്രീ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

    നിരന്തരമായ അധിക്ഷേപം

    നിരന്തരമായ അധിക്ഷേപം

    നാമജപഘോഷയാത്രകള്‍ എന്ന പേരില്‍ ശബരിമലയ്ക്ക് വേണ്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. അത്തരം നിരവധി വീഡിയോകളും പുറത്ത് വന്നുകഴിഞ്ഞു. എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടെന്നും ജാതി വ്യത്യാസങ്ങള്‍ ഇല്ലെന്നും പറഞ്ഞ് നടത്തുന്ന സമരത്തിന്റെ ആളുകള്‍ തന്നെയാണ് മുഖ്യമന്ത്രിയെ പോലും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും.

    സ്ത്രീകളുടെ പ്രതികരണം

    സ്ത്രീകളുടെ പ്രതികരണം

    ശബരിമല വിഷയത്തില്‍ രണ്ട് അമ്മമാരുടെ പ്രതികരണം എന്ന നിലയ്ക്കാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകള്‍ കയറുന്നതിനോട് യോജിപ്പില്ലെന്നും പഴയത് പോലെ തന്നെ മതി കാര്യങ്ങളെന്നും വീഡിയോയിലെ ആദ്യത്തെ സ്ത്രീ നിലപാട് വ്യക്തമാക്കുന്നു.

    മോന്ത അടിച്ച് പറിക്കണം

    മോന്ത അടിച്ച് പറിക്കണം

    രണ്ടാമത് സംസാരിച്ച ചെറുകോല്‍ സ്വദേശിനിയായ മണിയമ്മ എന്ന സ്ത്രീയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ജാതി ചേര്‍ത്ത് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചത്. ഇത്രയും നാള്‍ പിണറായി എന്ത് ചെയ്തുവെന്ന് ചോദിക്കുന്ന ഇവര്‍ തുടര്‍ന്നാണ് ആ ചോ... മോന്റെ മോന്ത അടിച്ച് പറിക്കണം എന്ന് പറയുന്നത്.

    പച്ചയ്ക്ക് ജാതിയധിക്ഷേപം

    പച്ചയ്ക്ക് ജാതിയധിക്ഷേപം

    മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മം കൊണ്ട് ജാതിയില്‍ ഈഴവന്‍ അഥവാ തിയ്യ ആണ് എന്നത് എടുത്ത് പറഞ്ഞാണ് ഈ അധിക്ഷേപം. തെക്കന്‍ ജില്ലകളില്‍ ഈഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ട്. ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. മുഖ്യമന്ത്രിക്ക് നേരെ ജാതിത്തെറി നടത്തിയ ഇവര്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നു.

    പോലീസ് കേസെടുത്തു

    പോലീസ് കേസെടുത്തു

    ഹിന്ദുക്കള്‍ ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞ് നടത്തുന്ന സമരത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് താഴ്ന്ന ജാതിക്കാരോടുള്ള മനോഭാവം ഇതാണ് എന്ന് തുറന്ന് കാട്ടുന്ന പ്രതികരണമാണിതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മണിയമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആറന്മുള പോലീസാണ് ജാതി അധിക്ഷേപത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    രൂക്ഷമായി പ്രതികരിച്ച് വെള്ളാപ്പള്ളി

    രൂക്ഷമായി പ്രതികരിച്ച് വെള്ളാപ്പള്ളി

    എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഈ സ്ത്രീയുടെ ജാതി അധിക്ഷേപത്തിന് എതിരെ എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ അതിരൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ഈഴവ സമുദായത്തില്‍പ്പെട്ട ഒരാള്‍ കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠരോഗം പിടിച്ച മനസ്സുളളവര്‍ക്ക് സഹിക്കുന്നില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞു.

    ഈഴവർ അടിയാളർ

    ഈഴവർ അടിയാളർ

    ഈഴവരെ അടിയാളന്മാരായിട്ടാണ് ഇവിടുത്തെ സവര്‍ണ സമുദായം ഇപ്പോഴും കാണുന്നത്. ഈഴവനേയും പട്ടിക ജാതിക്കാരനേയും തീയനേയും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറല്ല. സവര്‍ണര്‍ക്ക് ഇവരൊക്കെ ശത്രുക്കളാണ്. ഈഴവ സമുദായത്തിലെ ഒരാള്‍ കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കുന്നില്ല. ഒരു സവര്‍ണ മുഖ്യമന്ത്രിയാണ് ഇവര്‍ക്ക് വേണ്ടത്.

    ജാതിയുടെ കുഷ്ഠം

    ജാതിയുടെ കുഷ്ഠം

    ഒരു മുഖ്യമന്ത്രിയെ ചോവന്‍ എന്ന് അധിക്ഷേപിക്കാന്‍ അവര്‍ക്ക് നാവ് പൊന്തണം എങ്കില്‍ എത്രത്തോളം വര്‍ഗീയത അവരില്‍ ഉണ്ടെന്നത് വ്യക്തമാണ്. കേരളം ഒരു ഭ്രാന്താലയം ആക്കി മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം. എല്ലാവരും ഒരുമയോടെ കഴിയുന്ന അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇക്കൂട്ടരെന്നും ജാതിയുടെ കുഷ്ഠം ബാധിച്ചിരിക്കുന്നു ഇവര്‍ക്കെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനം ഉന്നയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+