ജാതി അധിക്ഷേപം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ പരാതി നൽകിയ വനിതാ നേതാവിന് എതിരെ കേസ്
ഹരിപ്പാട്: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് തോമസ് കെ തോമസ് എംഎൽഎക്കെതിരെ പരാതി നൽകിയ എൻസിപി വനിത നേതാവിനെതിരെ കേസ്. നാഷനലിസ്റ്റ് മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ജിഷക്കെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്.
പരസ്യമായി ആക്ഷേപിച്ചെന്ന എംഎൽഎയുടെ ഭാര്യ ഷെർളി തോമസിന്റെ പരാതിയിലാണ് നടപടി. ജിഷയുടെ പരാതിയിൽ തോമസ് കെ തോമസിനും ഭാര്യ ഷെർളി തോമസിനുമെതിരെ നേരത്തേ കേസെടുത്തിരുന്നു.

pc: facebook
ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. യോഗത്തിൽ തോമസ് കെ തോമസും ഭാര്യയും പങ്കെടുത്തിരുന്നു. യോഗത്തിൽ ജിഷയും എംഎൽഎയുടെ ഭാര്യയും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് ജിഷയുടെ പരാതിയിൽ തോമസ് കെ തോമസിനെ ഒന്നാം പ്രതിയായും ഭാര്യ ഷെർളി തോമസിനെ രണ്ടാംപ്രതിയാക്കിയും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തു.
പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ ജാതീയമായി അധിക്ഷേപിക്കുകയും എംഎൽഎ ചുമലിൽ പിടിച്ച് തള്ളിയെന്നുമായിരുന്നു ജിഷയുടെ പരാതി. പരാതിയിൽ എം.എൽ.എ തോമസ് കെ.തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് നേതാവ് ആർ.ബി ജിഷയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തത്.
പരാതിക്ക് പിന്നാലെ ജിഷയുടെ പരാതി എം.എൽ.എ നിഷേധിച്ചിരുന്നു. ജിഷയെ ഷേർലി തോമസ് നിറം പറഞ്ഞ് ആക്ഷേപിക്കുന്നത് വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ നേതാക്കൾ തമ്മിൽ പരസ്പരം വാക്കേറ്റമുണ്ടായി. ജിഷയെ ഭാര്യ ആക്ഷേപിച്ചത് തോമസ് കെ തോമസ് എം.എൽ.എ ന്യായീകരിച്ചു. ജിഷയുടെ പരാതിയിൽ എം.എൽ.എയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ കേസ് പാർട്ടിയിലെ ഗ്രൂപ്പ് പോരിൻറെ ഭാഗമെന്നാണ് എം.എൽ.എയുടെ പ്രതികരണം.












Click it and Unblock the Notifications