കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളുടെ ജാതി തിരിച്ച് ബോര്‍ഡില്‍ ലിസ്റ്റ്; 'ലജ്ജ തോന്നുന്നു അധ്യാപകരെ..' കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ച് എഴുതിയ ചിത്രം പങ്കുവെച്ച് എഴുത്തുകാരി ചിത്തിര കുസുമന്‍. എറണാകുളം സെന്‍റ് തെരേസാസ് ലോവർ പ്രൈമറി സ്കൂളിലെ ബോര്‍ഡിലാണ് ഇത്തരമൊരു വേര്‍തിരിവ് എഴുതി ചേര്‍ത്തിരിക്കുന്നത്.

മൂന്നാം ക്ലാസിലെ 56 കുട്ടികളെയാണ് എസ്സി, ഒഇസി, ഒബിസി, ജനറല്‍, ഹിന്ദു, മുസ്ലീം, ക്രിസ്റ്റ്യന്‍ കാറ്റഗറി തിരിച്ച് എഴുതിവെച്ചത്. കാരണം തിരക്കിയപ്പോൾ ഡാറ്റ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ബോർഡിൽ കുട്ടികൾ കാണെഎഴുതിയിട്ടിരിക്കുന്നതെന്നാണ് സ്കൂളുകാര്‍ നല്‍കിയ വിശദീകരണണത്രേ. ഫേസ്ബുക്കിലൂടെയാണ് ചിത്തിര ഇത് പങ്കുവെച്ചത്.കുറിപ്പ് വായിക്കാം

 schoollist-

കസിന്റെ മകൾ പഠിക്കുന്ന ക്ലാസ് മുറിയിൽ നിന്നാണ്. എറണാകുളം സെന്റ്. തെരേസാസ് ലോവർ പ്രൈമറി സ്കൂൾ. ജാതി നമ്മളെ വേർതിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേൽ മുതിർന്നവർ, അധ്യാപകർ, അടിച്ചേൽപ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല.

കാരണം തിരക്കിയപ്പോൾ എന്തോ ഡാറ്റ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാണെ ഇതിങ്ങനെ എഴുതിയിട്ടിരിക്കുന്നത് എന്ന് പറഞ്ഞത്രേ. നിങ്ങൾ ഇപ്പോളോർത്ത അതേ ചോദ്യമാണ് എന്റെ മനസിലും വന്നത്, Seriously? !Shame on you teachers whoever wrote this',ചിത്തിര കുറിച്ചു. സംഭവത്തില്‍ സ്കൂളിനേയും അധ്യാപകരേയും വിമര്‍ശിച്ച് നിരവധി പേരാണ് സമൂഹമാധ്യങ്ങളില്‍ രംഗത്തെത്തിയത്.

'ദീപികയ്ക്ക് നികുതിയെ കുറിച്ച് നല്ല ബോധ്യമുണ്ട്'; നടിക്കെതിരെ സന്ദീപ് ജി വാര്യര്‍

English summary
Caste-based list in school; criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X