ആണും പെണ്ണും മാത്രം... ജാതി സെന്‍സസിലെ മതമില്ലാത്ത ജീവനുകള്‍
തിരുവനന്തപുരം: 'ലോകത്ത് ഒരു മതമേ ഉള്ളൂ, രണ്ട് ജാതികളേ ഉള്ളൂ... ഒരേയൊരു മതം മനുഷ്യ മതവും, രണ്ട് ജാതികള്‍- ആണും, പെണ്ണും.' പ്രഖ്യാപിത മതങ്ങളുണ്ടാകുന്നതിന് മുന്‍പ് കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നിരിയ്ക്കണം!
മതത്തിനപ്പുറത്തേയ്ക്ക് മനുഷ്യനെ മനുഷ്യനായി മാത്രം കാണണം എന്നാണ് മിക്കവരും തത്വജ്ഞാനികളെ പോലെ പറയാറുള്ളത്. എന്നാല്‍ പ്രയോഗ തലത്തില്‍ അത് പലപ്പോഴും സംഭവിയ്ക്കാറില്ലെന്ന് മാത്രം.

ജാതി സെന്‍സസിന്റെ കോലാഹലങ്ങളില്‍ ഹിന്ദുക്കളെത്രെ, മുസ്ലീങ്ങളെത്രെ, ക്രിസ്ത്യാനികളെത്രെ എന്ന് തര്ക്കിയ്ക്കുന്നവര് ഇവരെ കാണാതെ പോകരുത്. ഒരു മതത്തിലും വിശ്വസിയ്ക്കാത്ത ഒരു ചെറിയ സമൂഹം നമുക്കിടയിലുണ്ട്. സര്‍ട്ടിഫിക്കറ്റുകളില്‍ മതമില്ലെന്നും ജാതിയില്ലെന്നും എഴുതി വച്ച ഒരു കൂട്ടര്.
കേരളത്തിലെ മൊത്തം ജനസംഖ്യ 3,34,06,061 ആണല്ലോ... ഇതില്‍ 88,155 പേര് മതരഹിതരാണ്. അതില്‍ 42,967 പേര് പുരുഷന്മാരും, 45,188 പേര് സ്ത്രീകളും ആണ്.
ശരിയാണ് ഇത് വലിയ സംഖ്യയൊന്നും അല്ല. ദേശീയ തലത്തില്‍ എടുത്താല്‍ ആകെ ജനസംഖ്യയുടെ 0.29 ശതമാനം മാത്രമാണ് മതവും ജാതിയും വേണ്ട എന്ന് തീരുമാനമെടുത്ത് ജീവിയ്ക്കുന്നത്.
ജാതിയും മതവും എല്ലാം ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സംഘം ചേരലിനും ഒക്കെ ആയി ഉപയോഗിയ്ക്കുന്ന ഒരു രാജ്യത്താണ് ഇങ്ങനെ ചിലര്‍ ഉള്ളത് എന്ന് കൂടി ഓര്‍ക്കണം. കേരളത്തില്‍ ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ കഴിഞ്ഞ ഏറ്റവും അധികം ഉള്ളത് ഈ മതരഹിതരാണെന്നുകൂടി മനസ്സില്‍ വയ്ക്കാം.
കഴിഞ്ഞ സെന്‍സസിനെ അപേക്ഷിച്ച് ജാതിയും മതവും ഇല്ലാതെ ജീവിയ്ക്കുന്നവരുടെ ശതമാനത്തിലെ വര്‍ദ്ധന കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ അമ്പരന്നേയ്ക്കും. അത് 294 ശതമാനമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications