കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചത് ബ്രാഹ്മണ സംഘടനകളെ.... ജാതിവിവേചനമെന്ന് ആരോപണം!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയിലും വിവാദം. മുന്നോക്ക വിഭാഗത്തെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് പരിശോധിക്കുമ്പോള്‍ സത്യമുണ്ടെന്നാണ് മനസ്സിലാവുന്നത്. അതേസമയം സര്‍ക്കാരിന് കൂടി ക്ഷീണം ചെയ്യുന്നതാണ് ഈ തീരുമാനം. അതേസമയം ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് നീക്കം.

കൂടുതല്‍ സ്ത്രീകള്‍ സമരത്തിനായി രംഗത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ സര്‍ക്കാരിന്റെ സമയവായ നീക്കങ്ങളെ പന്തളം കൊട്ടാരം തള്ളിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ചയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തന്ത്രി കണ്ഠരര് രാജീവര് യോഗത്തില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൊത്തത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അതിലുപരി ബിജെപിയും പ്രശ്‌നത്തില്‍ കുടുങ്ങിയ അവസ്ഥയിലാണ്.

കടുത്ത ജാതി വിവേചനം

കടുത്ത ജാതി വിവേചനം

ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയിലാണ് വന്‍ വിവാദം ഉണ്ടായിരിക്കുന്നത്. ബ്രാഹ്മണ സഭയെ പ്രതിനിധീകരിക്കുന്ന യോഗക്ഷേമ സഭയെ മാത്രമാണ് ഇവര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ശബരിമലയുമായി നേരിട്ട് ബന്ധമുള്ള മലയരയ വിഭാഗത്തെ പോലും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. പുലയമഹാസഭ, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. ഇക്കാര്യം ഈ സംഘടനകളുടെ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളാപ്പള്ളിയുടെ പ്രസ്താവന

വെള്ളാപ്പള്ളിയുടെ പ്രസ്താവന

ദേവസ്വം ബോര്‍ഡിന് ജാതി വിവേചനമുണ്ടെന്ന് നേരത്തെ തന്നെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു. മുമ്പ് എന്‍എസ്എസിനെ മാത്രമാണ് സമവായ ചര്‍ച്ചകള്‍ക്ക് വിളിച്ചതെന്നും, മറ്റുള്ളവരെ വിളിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഹിന്ദു സമുദായത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് എന്‍എസ്എസും ബിജെപിയും ആണോയെന്ന് വെള്ളാപ്പള്ളി മുമ്പ് ചോദിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇപ്പോള്‍ സത്യമാണെന്ന അവസ്ഥയിലെത്തി നില്‍ക്കുന്നത്.

 മലയരയ വിഭാഗം

മലയരയ വിഭാഗം

മലയരയ സംഘടന ശബരിമല ആചാരങ്ങളുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ട് കിടക്കുന്ന സംഘടനയാണ്. എന്നാല്‍ എന്തുകൊണ്ടാണ് ചര്‍ച്ചയ്ക്ക് ക്ഷണിക്കാതിരുന്നതെന്ന് അറിയില്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു. ഒക്ടോബര്‍ 16നാണ് സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിക്കുന്നവരുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തുക. ഇതിനായിട്ടാണ് സംഘടനകളെ ക്ഷിണിച്ചത്. യോഗക്ഷേമ സഭയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചു.

 പന്തളം രാജുകുടുംബം വരില്ല

പന്തളം രാജുകുടുംബം വരില്ല

സമവായ ചര്‍ച്ചയ്ക്കുള്ള ക്ഷണത്തെ പന്തളം രാജകുടുംബം തള്ളിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലാണ് ചര്‍ച്ചയെങ്കില്‍ പങ്കെടുക്കില്ല. മണ്ഡല മകരവിളക്ക് ഒരുക്കത്തെ കുറിച്ചാണ് ചര്‍ച്ചയെങ്കില്‍ പരിഗണിക്കാമെന്നും പന്തളം രാജകുടുംബം അറിയിച്ചു. സമരത്തില്‍ സമവായത്തിനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് ചര്‍ച്ചയെ തള്ളിയത്. എന്നാല്‍ മുന്‍ധാരണയോടെയല്ല ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 കണ്ഠര് രാജീവര് പങ്കെടക്കും

കണ്ഠര് രാജീവര് പങ്കെടക്കും

ദേവസ്വം ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ല. അതേസമയം ദേവസ്വം ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെല്ലാം അയ്യപ്പനൊപ്പമാണ്. അവരുടെ പ്രക്ഷോഭം അതിനുള്ള സൂചനയാണ്. അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനാണ് താന്‍ നിലകൊള്ളുന്നതെന്നും തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി.

തുറന്നടിച്ച് അനുശ്രീ

തുറന്നടിച്ച് അനുശ്രീ

സമത്വം വേണമെന്ന് പറയുന്നവര്‍ പുരുഷന്‍മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോയെന്നായിരുന്നു നടി അനുശ്രീയുടെ ചോദ്യം. മറ്റെല്ലാ ക്ഷേത്രങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയില്‍ മാത്രമേ പോകാന്‍ ബാക്കിയുള്ളുവെന്ന ചിലരുടെ ആഗ്രഹമല്ല ഇതിന് പിന്നില്ലെന്നും അനുശ്രീ പറഞ്ഞു. എന്ത് ചെയ്യരുതെന്ന് പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയാണ് ഇത്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല്‍ എല്ലാ സ്ഥലത്തും സമത്വം വേണമെന്ന് വാശിപിടിക്കാനാവില്ലെന്നും അനുശ്രീ വ്യക്തമാക്കി.

 സിപിഎം കരുതലോടെ

സിപിഎം കരുതലോടെ

ബിജെപിയും ആര്‍എസ്എസും ഒരറ്റത്ത് നിന്ന് വ്യാപക പ്രചാരണങ്ങള്‍ തുടങ്ങിയതോടെ സിപിഎം കരുതലിലാണ്. സമരങ്ങളില്‍ ജാഗ്രത വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം വിമോചന സമരത്തിന് ബിജെപി കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന് ഹിന്ദുവിരുദ്ധ നിലപാടാണ് ഉള്ളതെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ; മരിക്കാന്‍ തയ്യാറെടുത്ത് യുവതികള്‍!!ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ; മരിക്കാന്‍ തയ്യാറെടുത്ത് യുവതികള്‍!!

ശ്രീകുമാര്‍ മേനോന്‍ വീട്ടിലെത്തി കണ്ടിട്ടും എംടി വഴങ്ങിയില്ല.... തിരക്കഥ തിരിച്ചുകിട്ടണം!!ശ്രീകുമാര്‍ മേനോന്‍ വീട്ടിലെത്തി കണ്ടിട്ടും എംടി വഴങ്ങിയില്ല.... തിരക്കഥ തിരിച്ചുകിട്ടണം!!

English summary
caste discrimination in sabarimala devasom board meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X