Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുങ്ങാത്ത ജാതിവെറി; ദളിത് വില്ലേജ് ഉദ്യോഗസ്ഥനെ കൊണ്ട് സവർണ യുവാവിന്റെ കാലുപിടിച്ചു.. വീഡിയോ പുറത്ത്

ചെന്നൈ; ജാതി വിവേചനത്തിന്റെ മറ്റൊരു ക്രൂര ഉദാഹരണം കൂടി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ദലിത് ജീവനക്കാരൻ ഗൗണ്ടർ വിഭാഗത്തിൽ പെട്ട യുവാവിന്റെ കാല് പിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.സംഭവത്തില്‍ കോയമ്പത്തൂര്‍ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

chennai-1628332328.j

അണ്ണൂർ ഒട്ടർപാളയം വില്ലേജ് എക്സ്റ്റെഷൻ ഓഫീസിൽ വെച്ചായിരുന്നു സംഭവം നടത്തന്. ഇവിടെ വില്ലേജ് അസിസ്റ്റിറ്റായി ജോലി ചെയ്യുന്ന കലൈ ശെൽവിയുടെ സഹായിയായ മുത്തുസാമിയ്ക്കെതിരെയാണ് ഗൗണ്ടർ സമുദായാംഗമായ ഗോപിനാഥ് എന്ന യുവാവ് കാലുപിടിപ്പിച്ചത്. ഭൂസ്വത്ത് സംബന്ധിച്ച് രേഖകൾ വാങ്ങാൻ എത്തിയതായിരുന്നു ഗോപിനാഥ്. എന്നാൽ ഇത് ഓൺലൈനിൽ ലഭിക്കുമെന്ന് കലൈശെൽവി അറിയിക്കുകയായിരുന്ു. എന്നാൽ ഇതോടെ ഇയാൾ അവരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഇത് മുത്തുസാമി തടഞ്ഞതോടെ ഗോപിനാഥ് അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. ജോലി തെറിപ്പിക്കുമെന്നും തീകൊളുത്തി കുടുംബത്തെ വകവരുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് ഭയന്ന് കൊണ്ട് മുത്തുസാമി ഗോപിനാഥൻറെ കാൽക്കൽ വീണ് ക്ഷമ അപേക്ഷിക്കുകയായിരുന്നു. ഇതോടെ ക്ഷമിച്ചെന്നു് പറഞ്ഞ് ഗോപിനാഥ് മുത്തുസാമിയോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നുണ്ട്.അതേസമയം സംഭവം വിവാദമായതോടെ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കളക്ടർ. റിപ്പോർട്ട് ലഭിച്ചാലുടൻ ഇത് പോലീസിന് കൈമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+