അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; നിര്‍മാതാവ് പോലീസിന് മുമ്പാകെ ഹാജരായി
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന മോഡലിന്റെ പരാതിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം നിര്‍മാതാവ് എത്തിയത്. വിശദമായ മൊഴിയെടുക്കലിനാണ് എത്തിയത്. പരാതിയില്‍ കഴമ്പില്ലെന്ന് നേരത്തെ ആല്‍വിന്‍ ആന്റണി പറഞ്ഞിരുന്നു.

Recommended Video
22കാരിയായ മോഡല്‍ ആണ് പരാതിക്കാരി. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി, ഒരു സക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍ ആന്റണി. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ വിവിധ സമയങ്ങളില്‍ പനമ്പിള്ളി നഗറിലെ പ്രതിയുടെ ഗസ്റ്റ് ഹൗസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവത്രെ. നാല് തവണ പീഡനം നടന്നുവെന്നാണ് ആരോപണം. കേസെടുത്ത് അന്വേഷണം തുടങ്ങിയതാണ് സൗത്ത് സിഐ അറിയിച്ചിരുന്നു. സിഐ തന്നെയാണ് നിര്‍മാതാവിന്റെ മൊഴിയെടുക്കുന്നത്.
മലയാള സിനിമക്ക് നാണക്കേടാണ് ഈ സംഭവം. മോഡലിങ് രംഗത്ത് സജീവമായിരുന്നു പരാതിക്കാരിയായ യുവതി. ആല്‍വിന്‍ ആന്റണിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് പരാതി നല്‍കുന്നതെന്ന് യുവതി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 19നാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പോലീസ് പനമ്പള്ളി നഗറിലെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും പരിശോധന നടത്തിയെങ്കിലും നിര്‍മാതാവിനെ കണ്ടിരുന്നില്ല. തുടര്‍ന്നാണ് മൊഴി കൊടുക്കാന്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചത്.












Click it and Unblock the Notifications