ജിഷയുടെ കൊലപാതകം; പ്രതികളെ പിടികൂടി ലിംഗം ഛേദിക്കണമെന്ന് മേജര്‍ രവി
കൊച്ചി: അതിക്രൂരമായി ലൈംഗീക പീഡനത്തിനു ശേഷം കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നിയമ നിര്‍മ്മാണം നടത്തി കഠിന ശിക്ഷ നല്‍കണമെന്ന് മേജര്‍ രവി. ജിഷയുടെ കൊലപാതകിയെ കണ്ടെത്തി ലിംഗം ഛേദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേജര്‍ രവി.
നിലവിലെ നമ്മുടെ ശിക്ഷകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ല. ശാരി, നിര്‍ഭയ ഇപ്പോള്‍ ജിഷ. ഇനിയൊരു പേര് കേള്‍ക്കാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ രാഷ്ട്രീയം കാണരുതെന്നും സ്ത്രീകളുടെയും അമ്മമാരുടെയും വേദന ആരും കാണുന്നില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.

ലിംഗം ഛേദിക്കണം
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ കണ്ടെത്തി ലിംഗം ഛേദിക്കുകയാണ് വേണ്ടതെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.

നിയമനിര്‍മ്മാണം നടത്തണം
നിലവിലുള്ള നമ്മുടെ ശിക്ഷകൊണ്ട് പീഡന കുറ്റകൃത്യങ്ങള്‍ തടയാനാകില്ലെന്നും നിയമ നിര്‍മ്മാണം നടത്തി ജിഷയുടെ ഘാതകര്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് മേജര്‍ രവി പറഞ്ഞു.

സമൂഹം ആഗ്രഹിക്കുന്ന വധശിക്ഷ
പെരുമ്പാവൂരില്‍ അതിക്രൂരമായ പിഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥി ജിഷയുടെ ഘാതകര്‍ക്ക് സമൂഹം ആഗ്രഹിക്കുന്ന രീതിയിലുള്ള വധശിക്ഷ നല്‍കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.

ഉത്തരവാദിത്തം എല്ലാവര്‍ക്കും
അതിദാരുണമായ രീതിയില്‍ ജിഷ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്‍െന്ന് മന്ത്രി എംകെ മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications