കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കില്‍ പൂച്ച ചത്തു; ഉച്ചക്കഞ്ഞിയില്‍ ദുര്‍ഗന്ധം വമിച്ചപ്പോള്‍ സ്‌കൂളിന് അവധി നല്‍കി അധികൃതര്‍ തടിയൂരി

  • By Desk
Google Oneindia Malayalam News

മുള്ളേരിയ: ഉച്ചക്കഞ്ഞിയില്‍ ദുര്‍ഗന്ധമുള്ളതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി അധികൃതരുടെ മുന്നിലെത്തി. സംഭവം വിവാദമായതോടെ സ്‌കൂളിന് അവധി നല്‍കി അധികൃതര്‍ കയ്യൊഴിഞ്ഞു. ഇന്നലെ ഉച്ചയോടെ കാറഡുക്ക പഞ്ചായത്തിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.

ചലച്ചിത്രോത്സവ വേദിയിലും തട്ടമിട്ട പെൺകുട്ടികളുടെ പ്രതിഷേധ ഫ്ലാഷ് മോബ്! മതമൗലികവാദികൾക്ക് താക്കീത്..
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി വിതരണത്തിനിടെ ദുര്‍ഗന്ധം വമിച്ചതിനാല്‍ ചില വിദ്യാര്‍ത്ഥികള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന് വെള്ളമെടുക്കുന്ന ടാങ്കില്‍ പൂച്ച ചത്തത് ശ്രദ്ധയില്‍പ്പെടുകയും സംഭവം മറച്ച് വെക്കുന്നതിന് വേണ്ടി സ്‌കൂളിന് അവധി നല്‍കുകയാണുണ്ടായതെന്ന് പരിസരവാസികള്‍ പറയുന്നു. അതേ സമയം ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ച അരി മോശമാണെന്നും അതിനാലാണ് ദുര്‍ഗന്ധമുണ്ടായതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതത്രെ.

students

സംഭവം നാട്ടില്‍ പരന്നതോടെ അരി മോശമാണെന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടി സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന അരി രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായാണ് വിവരം. നേരത്തെ ഇതേ സ്‌കൂളില്‍ പി.ടി.എ കമ്മിറ്റി തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു.

വര്‍ഷങ്ങളായി പി.ടി.എ കമ്മിറ്റി കൈയ്യടക്കിയിരുന്ന ഒരാളെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തല്‍സ്ഥാനത്ത് നീക്കം ചെയ്തതും വിവാദമായിരുന്നു.

ഭക്ഷണത്തില്‍ ദുര്‍ഗന്ധം എങ്ങനെ വന്നു എന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ചില രക്ഷിതാക്കള്‍.

English summary
Cat dead in tank;the school given holiday because of bad smell in food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X