Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂരില്‍ മണ്ണ് മാന്തിയപ്പോള്‍ ബോംബ് സ്‌ഫോടനം; വളര്‍ത്തു പൂച്ച ചത്തു

നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ പൂച്ചയുടെ കാല്‍ അറ്റു. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ മേഖലയില്‍ പോലീസ് ആയുധങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പാനൂര്‍: ബോംബ് നിര്‍മ്മാണത്തിനും ശേഖരത്തിനും പേര് കേട്ട ജില്ലയാണ് കണ്ണൂര്‍. എന്നാല്‍ ഇതെല്ലാം മനുഷ്യര്‍ക്ക് അറിയുന്ന കാര്യമാണ്. മൃഗങ്ങള്‍ക്ക് ഇതൊന്നും അറിയില്ലല്ലോ. പാനൂരില്‍ ബോംബ് പൊട്ടി പൂച്ച മരിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്.

മൊകേരി വള്ള്യായി നടമ്മലില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് വളര്‍ത്തുപൂച്ച മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. പൂച്ച മണ്ണില്‍ മാന്ത്രിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നടമ്മലിലെ കുനിയില്‍ മജീദിന്റെ വീടിനു മുന്നിലെ വയലിനോട് ചേര്‍ന്നുള്ള വെള്ളം വറ്റിയ നീര്‍ച്ചാലിലായിരുന്നു സ്‌ഫോടനം നടന്നത്.

Fire

നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ പൂച്ചയുടെ കാല്‍ അറ്റു. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ മേഖലയില്‍ പോലീസ് ആയുധങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ3ാനൂര്‍ സിഐ കെഎസ് ഷാജി, എസ്‌ഐ കെവി നിഷിത്ത് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+