സെന്‍കുമാറിന് തിരിച്ചടി; ടിപി സെന്‍കുമാറിന്റെ ഹര്‍ജി തള്ളി
കൊച്ചി: പോലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനെതിരെയുള്ള ഡിജിപി ടിപി സെന്‍കുാറിന്റെ ഹര്‍ജി തള്ളി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് തള്ളിയത്. സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണത്തിന് ശേഷമാണ് ഹര്‍ജി ട്രൈബ്യൂണല്‍ തള്ളിയത്.
പുറ്റങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധം എന്നീ കേസുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നും ഇത് ജനങ്ങളില്‍ പോലീസിനെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നുമാണ് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ ബോധിപ്പിച്ചത്. എന്നാല്‍ പോലീസ് മേധാവി സ്ഥാനം വഹിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് നല്‍കിയിരുന്ന ശമ്പളവും ആനുകൂല്യങ്ങളും മാറ്റമില്ലാതെ തുടരണമെന്ന് ട്രൈബ്യൂണലിന്റെ രണ്ട് വരി മാത്രമുള്ള വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷത്തെ കാലാവധി കഴിയാതെ ഒരു പദവിയില്‍
നിന്ന് നീക്കം ചെയ്യരുതെന്ന ചട്ടത്തിന് വിരുദ്ധമായാണ് തന്നെ മാറ്റിയതെന്നായിരുന്നു ട്രൈബ്യൂണലില്‍ സെന്‍കുമാര്‍ ഉന്നയിച്ച പ്രധാന വാദം. ട്രൈബ്യൂണലില്‍ സെന്‍ കുമാറിന് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാറിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications