കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചവെള്ളം മാത്രമല്ല ഇനി തെങ്ങ് കണ്ടാലും പൂച്ച പേടിക്കും!... അഞ്ചു ദിവസമായി തെങ്ങിന് മുകളില്‍ ഒരു പൂച്ച; തിരിച്ചിറങ്ങാനാകാതെ വിഷമച്ച് പൂച്ച

  • By Desk
Google Oneindia Malayalam News

പള്ളുരുത്തി: ഒരു ആവേശത്തില്‍ ഉയരമുള്ള തെങ്ങിന്റെ മണ്ടയില്‍ കയറി പെട്ട പൂച്ച ഇറങ്ങാനാവാതെ വിഷമിക്കുന്നു. പള്ളുരുത്തി എന്‍.എസ്.എസ് സ്‌കൂളിനു സമീപത്തെ വലിയ തെങ്ങിലാണ് മാര്‍ജാരന്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി പെട്ടിരിക്കുന്നത്. ഒരു അണ്ണാന്റെ പിറകെ ആവേശത്തില്‍ ഓടി കയറിയതാണ് പൂച്ച. മുകളില്‍ എത്തിയപ്പോഴാകട്ടെ ഇറങ്ങാനാവസ്ഥ അവസ്ഥയിലുമായി. ശക്തമായ മഴയെ തുടര്‍ന്ന് കുത്തനെ നില്‍ക്കുന്ന തെങ്ങില്‍ നിന്ന് ഇറങ്ങുമ്പോള്‍ തെന്നി പോകുമെന്ന ഭയത്താല്‍ തെങ്ങിന്റെ മണ്ടയില്‍ തന്നെ കോരി ചൊരിയുന്ന മഴയും കൊണ്ട് കഴിച്ചുകൂട്ടുകയാണ് പാവം പൂച്ച.

ഇടക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാക്കക്കൂട്ടം വന്ന് കൊത്തുക കൂടി ചെയ്തതോടെ പൂച്ചയുടെ ഭയം ഏറിയിരിക്കയാണ്. അഞ്ചു ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാനാവാതെ കഴിച്ചുകൂടുകയാണ്. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് പൊലിസിലും, അഗ്‌നി ശമനസേനയിലും വിവരം അറിയിച്ചെങ്കിലും ഇത് തങ്ങളുടെ പണിയല്ലായെന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയതായാണ് ആരോപണം. ഫോറസ്റ്റ് അധികൃതരെ അറിയിച്ചെങ്കിലും അവരും കൈമലര്‍ത്തിയത്രെ.

news

സാധാരണ ഗതിയില്‍ ഉയരങ്ങളില്‍ കുടുങ്ങി കിടക്കുന്ന പക്ഷികളെയും, മറ്റും സാമുഹ്യ പ്രവര്‍ത്തകന്‍ മുകേഷ് ജൈനാണ് കൊച്ചി മേഖലയില്‍ രക്ഷപെടുത്താറ്. അദ്ദേഹം ബാംഗ്‌ളൂരിലായതിനാല്‍ ആ ശ്രമവും മുടങ്ങി. തെങ്ങുകയറ്റക്കാരാകട്ടെ മഴയായതിനാല്‍ കയറാനാകില്ലെന്നും അറിയിച്ചുവത്രെ. തുടര്‍ച്ചയായി അഞ്ചു ദിവസം പട്ടിണിയിലായതോടെ പൂച്ചയും അവശനാകുകയാണ്.ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.

English summary
cat trapped in coconut tree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X