കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീൻ കഴിച്ച പൂച്ച പിട‍ഞ്ഞ് വീണ് ചത്തു; രാസവസ്തു ചേർത്തതെന്ന് സംശയം!! സംസ്ഥാനത്ത് വ്യാപക പരിശോധന

  • By Aami Madhu
Google Oneindia Malayalam News

ആലുവ; മീൻ കഴിച്ച് വളർത്തു പൂച്ച പിടഞ്ഞു ചത്തു. ആലുവയിലെ കീഴ്മാടാണ് സംഭവം. അജന്ത സ്റ്റുഡിയോയ്ക്കടുത്ത് വളപ്പുങ്കൽ സജീറിന്റെ വീട്ടിലെ പൂച്ചയാണ് ചത്തത്. കറി വെയ്ക്കാനായി വാങ്ങിയ മീൻ വൃത്തിയാക്കിയ ശേഷം അതിന്റെ തലയും മറ്റും പൂച്ചയ്ക്ക് നൽകിയിരുന്നു. ഇത് കഴിച്ചാണ് പൂച്ച ചത്തത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മീൻ വരവ് നിലച്ചിരുന്നു. അതുകൊണ്ട് തന്നെ പൂച്ചകൾക്ക് കൂടി നൽകാനാണ് സജീർ മാറമ്പിള്ളിയിൽ നിന്നും മീൻ വാങ്ങിയത്. വൃത്തിയാക്കിയ ശേഷം തലയും മറ്റും പൂച്ചകൾക്ക് നൽകി മീൻ കറി വെച്ചു. എന്നാൽ മീൻ കഴിച്ച ഗർഭിണിയായ പൂച്ച അൽപസമയത്തിനുള്ളിൽ വീട്ടുകാർക്ക് മുൻപിൽ പിടഞ്ഞ് വീണ് ചാവുകയായിരുന്നു.

 meen-15861

വീട്ടിലെ മറ്റൊരു പൂച്ചയും പിടയുന്നതും അസ്വസ്ഥത കാണിക്കുകയും ചെയ്തതിനെ തുടർന്ന് അതിന് വെള്ളം നൽകാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും അത് വെറളിപിടിച്ച് ഓടി. പിന്നീട് ഇതിനേയും വീട്ടുകാർ അവശനിലയിൽ കണ്ടെത്തി. ഇതോടെ സംശയത്തെ തുടർന്ന് വീട്ടുകാർ മീൻ കഴിച്ചില്ല.

മീനിൽ അമിതമായി രാസവസ്ത കലർന്നതിനാലാവാം വിഷബാധയേറ്റതെന്നാണ് കണക്കാക്കപെടുന്നത്. മീനുകളിൽ വ്യാപകമായ രീതിയിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു.

ലോക്ഡൗൺ കാരണം മത്സ്യ ബന്ധം പൂർണമായി നിലച്ചതോടെ
ഇതരസംസ്ഥാനങ്ങളിൽ നിന്നും പഴകിയ മീനുകൾ സംസ്ഥാനത്ത് ദിവസേന എത്തുന്നുണ്ടെന്നാണ് വിവരം. മീൻ കേടു വരാതിരിക്കാൻ ഫോർമാലിൽ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്താണ് എത്തിക്കുന്നത്. ഇവ കണ്ടെയ്നർ ലോറികളിൽ ഫ്രീസറിൽ തന്നെ സൂക്ഷിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുകയാണ്. കടലോര മേഖലകളിലാണ് ഇത്തരത്തിലുള്ള മത്സ്യം ഇടനിലക്കാർ മുഖേന കത്തവടക്കാർക്ക് നൽകുന്നത്. വലിയ വിലയ്ക്കാണ് മത്സ്യം വിൽപ്പന നടത്തുന്നത്.

സൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണിസൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണി

'പിണറായിയും ദീപം തെളിച്ചു'! ഏഷ്യാനെറ്റിന് കിട്ടിയ മുട്ടൻ പണി... ഒടുവിൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി'പിണറായിയും ദീപം തെളിച്ചു'! ഏഷ്യാനെറ്റിന് കിട്ടിയ മുട്ടൻ പണി... ഒടുവിൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി

കൊറോണ ബാധിച്ച് മലയാളി യുഎഇയില്‍ മരിച്ചു, ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടത് മൂന്ന് മലയാളികള്‍കൊറോണ ബാധിച്ച് മലയാളി യുഎഇയില്‍ മരിച്ചു, ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടത് മൂന്ന് മലയാളികള്‍

English summary
Cat which ate fish dies; Suspecting chemical mix
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X