വീഞ്ഞിനെ തൊട്ട് കളിക്കണ്ട... വെള്ളാപ്പള്ളിക്ക് മറുപടി
കൊച്ചി: വീഞ്ഞിനെ തൊട്ട് കളിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശനോട് കത്തോലിക്കാസഭ. സമ്പൂര്‍ണ മദ്യ നിരോധനത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെങ്കില്‍ പള്ളികളിലെ വീഞ്ഞ് ഉപയോഗവും നിരോധിക്കണം എന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്.
വീഞ്ഞ് ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ പറഞ്ഞത്. ലോകാവസാനം വരെ പള്ളികളില്‍ കുര്‍ബാനക്ക് വീഞ്ഞ് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കെസിബിസിയും വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വീഞ്ഞ് മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കുമെന്നാണ് കെസിബിസി വക്താവ് ഫാദര്‍ പോല്‍ തേലക്കാട് പറഞ്ഞത്. വെള്ളാപ്പള്ളി നടേശന്റെ ഉദ്ദേശ ശുദ്ധിയും പോല്‍ തേലക്കാട് ചോദ്യം ചെയ്തിരുന്നു . പള്ളികളില്‍ എന്തിനാണ് വീഞ്ഞ് ഉപയോഗിക്കുന്നത് എന്നറിയാഞ്ഞിട്ടല്ല വെള്ളാപ്പള്ളി ഇത്തരത്തില്‍ പറയുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും മദ്യ നിരോധനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവിടെയല്ലാം ചില മതവിഭാഗങ്ങളുടെ പ്രത്യേക ചടങ്ങുകള്‍ക്ക് മദ്യം അനുവദിക്കാറുണ്ട് . കേരളത്തില്‍ തന്നെ ചാരായം നിരോധിച്ചതാണെങ്കിലും ചില ആദിവാസി വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരത്തിന്റെ ഭാഗമായി ചാരായും ഉത്പാദിപ്പിക്കാന്‍ അനുമതിയുണ്ട് .
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications