കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഞ്ഞിനെ തൊട്ട് കളിക്കണ്ട... വെള്ളാപ്പള്ളിക്ക് മറുപടി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: വീഞ്ഞിനെ തൊട്ട് കളിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശനോട് കത്തോലിക്കാസഭ. സമ്പൂര്‍ണ മദ്യ നിരോധനത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെങ്കില്‍ പള്ളികളിലെ വീഞ്ഞ് ഉപയോഗവും നിരോധിക്കണം എന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്.

വീഞ്ഞ് ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ പറഞ്ഞത്. ലോകാവസാനം വരെ പള്ളികളില്‍ കുര്‍ബാനക്ക് വീഞ്ഞ് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Church Vellappaly

നേരത്തെ കെസിബിസിയും വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വീഞ്ഞ് മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കുമെന്നാണ് കെസിബിസി വക്താവ് ഫാദര്‍ പോല്‍ തേലക്കാട് പറഞ്ഞത്. വെള്ളാപ്പള്ളി നടേശന്റെ ഉദ്ദേശ ശുദ്ധിയും പോല്‍ തേലക്കാട് ചോദ്യം ചെയ്തിരുന്നു . പള്ളികളില്‍ എന്തിനാണ് വീഞ്ഞ് ഉപയോഗിക്കുന്നത് എന്നറിയാഞ്ഞിട്ടല്ല വെള്ളാപ്പള്ളി ഇത്തരത്തില്‍ പറയുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും മദ്യ നിരോധനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവിടെയല്ലാം ചില മതവിഭാഗങ്ങളുടെ പ്രത്യേക ചടങ്ങുകള്‍ക്ക് മദ്യം അനുവദിക്കാറുണ്ട് . കേരളത്തില്‍ തന്നെ ചാരായം നിരോധിച്ചതാണെങ്കിലും ചില ആദിവാസി വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരത്തിന്റെ ഭാഗമായി ചാരായും ഉത്പാദിപ്പിക്കാന്‍ അനുമതിയുണ്ട് .

English summary
Catholic Church replies to Vellappally Natesan on wine controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X