കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗയുടെ കാര്യത്തില്‍ കത്തോലിക്കാ സഭയ്ക്ക് എന്താ അഭിപ്രായം?

Google Oneindia Malayalam News

തിരുവനന്തപുരം: സൂര്യ നമസ്‌കാരത്തിനെതിരെ മുസ്ലീം സംഘടനകളും മുസ്ലീം വ്യക്തി നിയമ ബോര്‍ഡും ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിച്ച് വരുന്നേ ഉള്ളൂ. അതിനൊപ്പം തന്നെ ചില ഹൈന്ദവ നേതാക്കളും വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടി.

യോഗയും സൂര്യ നമസ്‌കാരവും ഒക്കെ ന്യൂന പക്ഷങ്ങളെ ഏതെങ്കിലും രീതിയില്‍ ബാധിയ്ക്കുമോ...? അങ്ങനെയെങ്കില്‍ മറ്റ് മത ന്യൂനപക്ഷങ്ങളും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതല്ലേ...?

Yoga

യോഗയോട് തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് കത്തോലിക്കാ സഭ പറയുന്നത്. കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കതോലിക്കാ ബാവയാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത്. എന്നാല്‍ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ കാര്യത്തില്‍ സഭയ്ക്ക് ചെറിയൊരു അഭിപ്രായ വ്യത്യാസമുണ്ട്.

ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗ ദിനമായി ആചയിക്കാന്‍ പോകുന്നത്. ജൂണ്‍ 21 ഞായറാഴ്ചയാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച പ്രാര്‍ത്ഥാന ദിനമാണ്. അതുകൊണ്ട് ഇത്തരം സര്‍ക്കാര്‍ പരിപാടികള്‍ ഞായറാഴ്ചകളില്‍ നടത്തുന്നതിനോട് താത്പര്യമില്ലെന്നാണ് കര്‍ദ്ദിനാള്‍ പറഞ്ഞത്.

30 കോടി രൂപ ചെലവിട്ടാണ് യോഗ ദിനാചരണം സംഘടിപ്പിയ്ക്കുന്നത്. ദില്ലി രാജ്പഥില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്.

English summary
Catholic Church against International Yoga Day observation on sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X