കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാ അത്തെ ഇസ്ലാമി ബന്ധം മതേതരമുഖം നഷ്ടപ്പെടുത്തി: യുഡിഎഫിനെ വിമര്‍ശിച്ച്‌ കത്തോലിക്ക സഭ

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖ മാസിക സത്യദീപം. വിത്ത്‌ കുത്തി വിഴുങ്ങുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളേയോ, ഉപദേശക വൃന്ദങ്ങളുടെ നടുവിലും പാളിപ്പോകുന്ന ഭരണ സംവിധാനങ്ങളേയോ പൊതുജന മധ്യേ അവതരിപ്പിച്ച്‌ വോട്ടാക്കി മാറ്റുന്നതില്‍ യുഡിഎഫ്‌ പരാജയപ്പെട്ടെന്ന്‌ സത്യദീപം മുഖപ്രസംഗത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ്‌ ഫലം അപ്രതീക്ഷിതമാക്കിയ മറ്റ്‌ ഘടകങ്ങളും പരിശോധിക്കണമെന്നും മുഖപ്രസംഗത്തില്‍ സഭ ആവശ്യപ്പെട്ടു. ജോസ്‌കെ മാണി പക്ഷത്തിന്റെ നിലാപാട്‌ മാറ്റം കൊണ്ട്‌ മാത്രമാണ്‌ ക്രിസ്‌ത്യന്‍ ന്നൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം സംഭവിച്ചതെന്ന്‌ ഇടതുമുന്നണി പോലും കരുതുന്നുണ്ടാകില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

cpm udf

യുഡിഎഫിന്റെ വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തെയും മുഖപ്രസംഗത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌. 'ലൗജിഹാദ്‌', ന്യൂനപക്ഷ ക്ഷേമാവാകാശ വിതരണത്തിലെ 80:20 അസന്തുലിത തുടങ്ങിയ വിഷയങ്ങളില്‍ സഭാ നേതൃത്വം തന്നെ നിലപാട്‌ പരസ്യമാക്കിയ സന്ദര്‍ഭത്തില്‍ യുഡിഎഫ്‌ വെലല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ, കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രസ്‌ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നത്‌ വാസ്‌തവമാണ്‌. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും അപ്രകാരമുള്ള അടവുനയങ്ങളോടെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍്‌ഗ്രസ്‌ പൂര്‍ണമായും ലീഗിന്‌ കീഴടങ്ങിയെന്ന ഇടതുപ്രചാരണമാണ്‌ ഫലംകണ്ടതെന്ന്‌്‌ മുഖം പ്രസംഗം വിലയിരുത്തുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക്‌ പികെ കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ്‌ ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടത്‌ തന്നെയാണെന്നും മുഖപ്രസംഗത്തിലുണ്ട്‌.

ക്രിസ്‌ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത്‌ മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത്‌ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട്‌ ഇടപെടുന്നതും,ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലിനെ കത്തേലിക്ക സഭാ നേതൃത്വം സ്വാഗതം ചെയ്യുന്നതും ഇരു മുന്നണികള്‍ക്കും സമ്മര്‍ദവിഷയമാകുന്നത്‌ അതുകൊണ്ടാണ്‌, എന്നാല്‍ ഭരണം നിലനിര്‍ത്തിയ പാലക്കാട്‌ നഗര സഭാ ആസ്ഥാനത്ത്‌ ജയ്‌ശ്രീറാം ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗീയ അജണ്ടയെ ഒരിക്കല്‍ കൂടി പരസ്യപ്പെടുത്തിയതിലൂടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത വെറും കാപാട്യമാണെന്ന്‌ തെളിഞ്ഞുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ബല്‍റാമിനെ പൂട്ടാനുറച്ച് സിപിഎം; തൃത്താലയില്‍ കരുത്തനായ സ്ഥാനാർത്ഥി; സ്വരാജ്, രാജേഷ്, റിയാസ്? അനുകൂല സാഹചര്യംബല്‍റാമിനെ പൂട്ടാനുറച്ച് സിപിഎം; തൃത്താലയില്‍ കരുത്തനായ സ്ഥാനാർത്ഥി; സ്വരാജ്, രാജേഷ്, റിയാസ്? അനുകൂല സാഹചര്യം

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
catholic church criticized UDF failure in local body election through sathyadeepam editorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X