കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിശ്രവിവാഹം അവസാനിപ്പിക്കാന്‍ കത്തോലിക്കാസഭ

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: മിശ്രവിവാഹത്തിനെതിരെ വന്‍ കര്‍മ പദ്ധതിക്ക് കത്തോലിക്കാസഭ. അമല പോള്‍-എഎല്‍ വിജയ് വിവാഹ വിവാദത്തിന് പിറകേയാണ് സഭയുടെ ഈ നടപടി.

സഭാ വിശ്വാസികളായ പെണ്‍കുട്ടികള്‍ അന്യ മതസ്ഥരെ വിവാഹം കഴിക്കുന്നു. പിന്നീട് അവര്‍ മതം മാറുന്നു. ഇതുമൂലം സഭയിലെ അംഗങ്ങളുടെ എണ്ണം കുറയുന്നു- ഇതാണ് കത്തോലിക്കാ സഭാനേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

Amala Paul Vijay

ദിവസവും ഒന്ന് എന്ന തോതില്‍ ക്രൈസ്തവ വിശ്വാസികള്‍ മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് തൃശൂര്‍ അതിരൂപതയുടെ കണ്ടെത്തല്‍. അന്യ സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന പെണ്‍കുട്ടികളാണത്രെ ഇങ്ങനെയുള്ള മിശ്ര വിവാഹങ്ങളില്‍ ചെന്ന് പെടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകുന്ന സഭാവിശ്വാസികളായ സ്ത്രീകളും കുടങ്ങിപ്പോകുന്നുണ്ടെന്നാണ് സഭ കരുതുന്നത്.

ഹിന്ദുവാകുന്നതോ, മുസ്ലീമാകുന്നതോ മാത്രമല്ല പ്രശ്‌നം, മറ്റ് ക്രിസ്ത്യന്‍ സഭകളിലേക്കും സഭാവിശ്വാസികള്‍ മാറിപ്പോകുന്നുണ്ട്. അതിനും കാരണം ഈ മിശ്രവിവാഹമാണത്രെ. കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നതിനേയും സഭ ഗൗരവത്തോടെയാണ് കാണുന്നത്.

ബോധവത്കരണവും മതപഠനവും ആണ് മതപരിവര്‍ത്തനത്തേയും മിശ്രവിവാഹത്തേയും ചെറുക്കാന്‍ സഭ കണ്ടെത്തിയ മാര്‍ഗ്ഗം. രക്ഷിതാക്കളെ ബോധവത്കരിക്കുക, കുട്ടികളെ ഉന്നത വിദ്യാഭ്യാസകാലത്തും മതബോധനം നിര്‍ബന്ധമാക്കുക. നാടുവിട്ട് പുറത്ത് പോകുന്നവരെ അവിടങ്ങളിലെ സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുക. സഭയുടെ പദ്ധതികള്‍ ഇങ്ങനെയൊക്കെയാണ്.

English summary
Catholic Church planning to defend inter cast marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X