കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിക്ക് ആധാര്‍ കാര്‍ഡ് ആകാമെങ്കില്‍ മലയാളി പൂച്ചയ്ക്കും ആധാര്‍ കാര്‍ഡ് എടുക്കും

  • By Sruthi K M
Google Oneindia Malayalam News

കാസര്‍കോട്: വീട്ടുനായയ്ക്ക് ആധാര്‍ കാര്‍ഡ് ആകാമെങ്കില്‍ എന്തുകൊണ്ട് പൂച്ചയ്ക്ക് ആയിക്കൂടാ.. മലയാളിയാണ് ഈ സാഹസം കാണിച്ചത്. വീട്ടുനായയ്ക്ക് ആധാര്‍ കാര്‍ഡ് എടുത്തതിന് പിന്നാലെ പൂച്ചയ്ക്കും ആധാര്‍ കാര്‍ഡ് എടുത്തു. കാസര്‍കോട് സ്വദേശിയാണ് പൂച്ചയ്ക്ക് ആധാര്‍കാര്‍ഡിനായി ശ്രമം നടത്തിയത്.

പൂച്ചയെ വിദേശത്തേക്ക് കൊണ്ടുപോകാനാണ് മലയാളി ഇങ്ങനെയൊരു സാഹസം കാട്ടിയത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആധാറില്‍ പൂച്ചയുടെ ഫോട്ടോ പതിച്ച് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുകയാണ് ചെയ്തത്. കാസര്‍കോട് സ്വദേശി അസീസ് അബ്ദുല്ല, ഇയാളുടെ അപേക്ഷ സ്വീകരിച്ച അക്ഷയ ഏജന്‍സിയിലെ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

kitten

കഴിഞ്ഞ 17നാണ് അസീസ് ആധാറിനായി അപേക്ഷ സമര്‍പ്പിച്ചത്. ബെംഗളൂരുവിലെ ഓഫീസില്‍ നടന്ന പരിശോധനയ്ക്കിടെ അപേക്ഷകന്റെ ഫോട്ടോയുടെ സ്ഥാനത്ത് പൂച്ചയുടെ ചിത്രം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

വിദേശത്ത് നിന്നു കൊണ്ടുവന്ന പൂച്ചയെ അവിടേക്ക് തന്നെ തിരകെ കൊണ്ടുപോകാനാണ് പൂച്ചക്ക് ആധാര്‍ കാര്‍ഡ് എടുത്തതെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ മൂന്നിനാണ് മധ്യപ്രദേശിലെ ഭിന്ദില്‍ പട്ടിക്ക് ആധാര്‍കാര്‍ഡ് എടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
The police have registered cases against two persons here, including the operator of an enrolment agency, on charges of affixing the photo of a cat in the application form for Aadhaar card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X