കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂച്ചയുടെ അറുത്തുമാറ്റിയ തല പശുത്തൊഴുത്തില്‍, അനില്‍ അക്കരെയുടെ വീട്ടിലും അജ്ഞാതരൂപം

Google Oneindia Malayalam News

തൃശൂര്‍: അനില്‍ അക്കരെ എംഎല്‍എയുടെ വീട്ടിലെ തൊഴുത്തില്‍ നിന്ന് പൂച്ചയുടെ തല കണ്ടെത്തി. തൃശൂരിലെ അടട്ടുള്ള വസതിയിലാണ് സംഭവം. വീടിന് സമീപത്ത് പുലര്‍ച്ചെ ഒരാള്‍ നില്‍ക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീട്ടിലെ പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്. രാവിലെ അനില്‍ അക്കരെ എംഎല്‍എ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പേരാമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ അഞ്ചുമണി

പുലര്‍ച്ചെ അഞ്ചുമണി

സംഭവം നടക്കുന്ന സമയത്ത് വീട്ടമ്മ സിമിലി പരിസരത്ത് ഉണ്ടായിരുന്നു. സിമിലിയുടെ വാക്കുകള്‍ ഇങ്ങനെ, പുലര്‍ച്ചെ അഞ്ചരയായി കാണും. വീടിന്റെ പുറകുവശത്തായി സ്ഥിതി ചെയ്യുന്ന പശുത്തൊഴുത്തിന് സമീപം വെള്ളവസ്ത്രമിട്ടരൊരാള്‍ വന്ന് നില്‍ക്കുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പശുത്തൊഴുത്തിന് സമീപത്ത് നിന്ന് ആയാള്‍ നടന്നു പോയി. പശുവിന് വെള്ളം വയ്ക്കുന്ന വലിയ പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്.

സാമൂഹിക വിരുദ്ധര്‍

സാമൂഹിക വിരുദ്ധര്‍

വീടിന്റെ തൊട്ടുപുറകുവശത്താണ് പശുത്തൊഴുത്ത് സ്ഥി ചെയ്യുന്നത്. ഇതിന് സമീപത്താണ് പുലര്‍ച്ചെ ആളെ കണ്ടത്. പശു സ്ഥിരമായി വെള്ളം കുടിക്കുന്നത് വലിയ പാത്രത്തിലാണ്. എല്ലാ ദിവസവും ഈ പാത്രത്തിലെ വെള്ളം മാറ്റാറുണ്ട്. ഇന്ന് രാവിലെ പൂച്ചത്തല കണ്ടതുകൂടി കൂട്ടിവായിച്ചപ്പോഴാണ് സംഗതി ഗൗരവതരമാണെന്ന് മനസിലായത്. സമൂഹിക വിരുദ്ധര്‍ വാര്‍ത്താ പ്രധാന്യത്തിന് വേണ്ടി ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നു.

അജ്ഞാതരൂപം

അജ്ഞാതരൂപം

അതേസമയം, കൊറോണ ഭീതി നിലനില്‍ക്കുമ്പോഴും നാടെങ്ങും അജ്ഞാത രൂപത്തിന്റെ കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയും പൊലീസ് ആവര്‍ത്തിച്ച് അജ്ഞാത രൂപമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ എംഎല്‍എയുടെ വീട് സാമൂഹിക വിരുദ്ധര്‍ തിരഞ്ഞെടുത്തതിന് പിന്നില്‍ വൃകൃതികളുടെ വിശ്വാസ്യത കിട്ടാനാകുമെന്ന് പൊലീസ് സംശയിക്കുന്നു.

സിസിടിവി

സിസിടിവി

സംഭവത്തില്‍ തൃശൂര്‍ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. എംഎല്‍എയുടഎ വീടിന് സമീപത്തെ ഏതെങ്കിലും വീടുകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പൂച്ചയെ മറ്റ് എവിടെ നിന്നെങ്കിലും തല അറുത്തതിന് ശേഷം വീട്ടില്‍ കൊണ്ടിട്ടതാകാമെന്ന് കരുതുന്നു.

ബാക്കി ഭാഗം

ബാക്കി ഭാഗം

പൂച്ചയുടെ ഭാഗം മറ്റ് എവിടെയെങ്കിലും കണ്ടെത്താന്‍ പൊലീസ് വ്യാപക തിരിച്ചില്‍ നടത്തി. എന്നാലും കണ്ടെത്താനായില്ല. കുന്നകുളത്തും കോഴിക്കോടും അജ്ഞാത രൂപത്തെ കണ്ടെന്ന പേരില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. ലോക്ക് ഡൗണ്‍ കാരണം വീട്ടില്‍ വെറുതെ ഇരിക്കുന്നവരുടെ സാമൂഹിക വിരുദ്ധരുടെ മനസില്‍ ഉദിച്ച ബുദ്ധിയാകാമെന്നാണ് പൊലീസ് കരുതുന്നത്.

English summary
Cats Slaughtered Head In Cowshed Anil Akkare MLA House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X