കാളക്കുട്ടിക്ക് കത്തിവച്ചവര്‍ പടിക്കുപുറത്ത്; പ്രതിഷേധം കനത്തപ്പോള്‍ കേസും, എല്ലാം ഞൊടിയിടയില്‍
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സംഭവത്തിനെതിരേ രംഗത്തെത്തിയിരുന്നു. അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. മൂന്ന് നേതാക്കളെയാണ് സസ്പെന്റ് ചെയ്തത്. പാര്‍ട്ടിയില്‍ നിന്നും സംഘടനയില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ഷറഫുദ്ദീന് എന്നിവര്‍ക്കെതിരേയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വമാണ് മൂന്നുപേര്‍ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച വൈകീട്ടാണ് കണ്ണൂര്‍ സിറ്റിയില്‍ ബീഫ് പ്രതിഷേധം നടന്നത്. ചെറിയ കാളക്കുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്കിയവരെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. മൂന്ന് പേരെ സസ്പെന്റ് ചെയ്തതായി കെപിസിസിയും അറിയിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സംഭവത്തിനെതിരേ രംഗത്തെത്തിയിരുന്നു. അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തൊട്ടുപിന്നാലെയാണ് സസ്പെന്ഷന് നടപടി വന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, എം ലിജു തുടങ്ങിയവര്‍ക്ക് പുറമെ ബിജെപി നേതാക്കളും പ്രതിഷേധ രീതിക്കെതിരേ രംഗത്തെത്തി. യുവമോര്‍ച്ച ഭാരവാഹികര്‍ നല്കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി പോലീസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications