കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരഞ്ഞാലെങ്കിലും മോദി ബീഫ് കൊടുക്കുമോ? ബീഫിനു വേണ്ടി കരഞ്ഞ് കരഞ്ഞ് യൂത്ത് ഫ്രണ്ട്!! വീഡിയോ!!

ബീഫിനു വേണ്ടി കരഞ്ഞാണ് യൂത്ത് ഫ്രണ്ട് പ്രതിഷേധം. ബ്രഡും കൈയ്യിൽ പിടിച്ച് കരഞ്ഞാണ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചത്.

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ പുറത്തുവിട്ട ഉത്തരവിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഏറ്റവുമധികം പ്രതിഷേധം നടക്കുന്നത് കേരളത്തിൽ തന്നെയാണ്. ബീഫ് വിളമ്പിയും ബീഫ് പാകം ചെയ്തുമൊക്കെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

എന്നാൽ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ഫ്രണ്ട്(എം). ബീഫിനു വേണ്ടി കരഞ്ഞാണ് യൂത്ത് ഫ്രണ്ട് പ്രതിഷേധം. ബ്രഡും കൈയ്യിൽ പിടിച്ച് കരഞ്ഞാണ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചത്. കോട്ടയത്താണ് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

cattle ban

തിരുനക്കരയിൽ നിന്നും പ്രകടനവുമായെത്തിയ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് ബ്രഡ് കൈയ്യിൽപ്പിടിച്ച് കരഞ്ഞ് പ്രതിഷേധിച്ചത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

നേരത്തെ കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യ കശാപ്പ് നടത്തിയത് ഏറെ വിവാദം ആയിരുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രീഹുൽ ഗാന്ധിയടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പരസ്യ കശാപ്പ് നടത്തിയ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു.

English summary
cattle slaughter ban youth front protest in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X