കാളയ്ക്ക് കത്തി വച്ചവര്‍ കുടുങ്ങി; എട്ടുപേരെ പോലീസ് പൊക്കി, മാക്കുറ്റിക്കും രക്ഷയില്ല
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സംഭവത്തിനെതിരേ രംഗത്തെത്തിയിരുന്നു. അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കണ്ണൂര്‍: പരസ്യകശാപ്പ് നടത്തി വിവാദത്തില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രത്തില്‍ പ്രതിഷേധിച്ച് വ്യത്യസ്തമായ സമരം നടത്തിയതാണ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിനയായത്. കാളക്കുട്ടിയെ ഇവര്‍ പരസ്യമായി അറുത്ത് വിതരണം ചെയ്യുകയായിരുന്നു. സംഭവത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ദേശീയതലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തു.
തൊട്ടുപിന്നാലെ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരുന്നത്.












Click it and Unblock the Notifications