കേരള സർക്കാർ നിലപാട് തുണച്ചു; പിന്നെ കോടതി സ്റ്റേയും, അറവുമാടുകൾ കേരളത്തിലേക്കൊഴുകുന്നു!!!
കേന്ദ്ര സർക്കാരിന്റെ കന്നുകാലി നിരോധന നിയമം വന്നിരുന്നെങ്കിലും അപൂർവ്വമായി കന്നുകാലികളെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു.
തൊടുപുഴ: കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നിലപാടും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേയും അറവുമാട് കച്ചവടക്കാർക്ക് തുണയായി. അതിർത്തി കടന്നുള്ള ചെക്ക്പോസ്റ്റുകളിലൂടെ കന്നു കാലികൾ കേരളത്തിലേക്ക് എത്തി തുടങ്ങി. ബുധനാഴ്ചമാത്രം കുമളി, കമ്പംമെട്ട് ചെക്ക്പോസ്റ്റുകൾ വഴി ഏകദേശം 15000 ഓളം മാടുകളാണ് എത്തിയത്.
കേന്ദ്ര സർക്കാരിന്റെ കന്നുകാലി നിരോധന നിയമം വന്നിരുന്നെങ്കിലും അപൂർവ്വമായി കന്നുകാലികളെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ കേരള സർക്കാർ നിലപാടും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേയും വന്നതോടെ കന്നുകാലികളുടെ ഒഴുക്കാണ് കാണാൻ സാധിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ട്രെയിൻ മാർഗവും ലോറിയിലുമായി കന്നുകാലികളെ കേരളത്തിലെത്തിക്കുന്നത്.

എറണാകുളം ജില്ലയിലെ കൊടിക്കുത്തിയിൽ നിന്നാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കന്നുകാലികൾ എത്തുന്നത്. തമിഴ്നാട്ടിലെ വൻകിട വ്യാപാരികളാണ് കന്നുകാലികളെ കേരളത്തിലെത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ചന്തയിലെത്തിച്ച് വിൽപ്പന നടത്തുന്നതിൽ കൂടുതലും അറവു മാടുകളെയാണ്. ഇടുക്കി ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകൾ വഴി പതിനായിരത്തിലധികം കന്നുകാലികളാണ് ആഴ്ചതോറും കേരളത്തിലെത്തുന്നത്. കന്നുകാലി നിരോധന നിയമം വന്നതോ
ടെ കേരളത്തിൽ ബീഫിന്റെ വിലയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. റംസാൻ മാസം കൂടിയതോടെ ബീഫിന് വില കൂടിയത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അറുവുമാടുകൾ കേരളത്തിലെത്തുന്നതോടെ ഇതിന് ഒരു ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications