കന്നുകാലികളെ കണ്ടെയ്‌നറുകളില്‍ മൂടിക്കെട്ടി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതിനു, പിടികൂടി
മലപ്പുറം: മൂടി കെട്ടിയ കണ്ടെയ്‌നറില്‍ നിന്നും ഒളിപ്പിച്ച് കടത്തുകയായിരുന്ന കന്നുകാലികളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. സംഭവത്തില്‍ കര്‍ണാടകയിലെ സൈദ് മുസമില്‍, അംജദ് ഖാന്‍ എന്നിവര്‍ പിടിയിലായി. ഇവരെ മലപ്പുറം പോലീസിന് കൈമാറി.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിടിയിലായവര്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് കണ്ടെയ്‌നറുകളാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടത്.

മൂടി കെട്ടിയ കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കന്നുകാലികളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയപ്പോള്‍
മലപ്പുറം മുണ്ടുപറമ്പ് - കാവുങ്ങല്‍ ബൈപ്പാസില്‍ നടത്തിയ പരിശോധനക്കിടെ നമ്പര്‍ പ്ലേറ്റിലാതെ കടന്ന് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് മൂടിയ നിലയില്‍ കുത്തി നിറച്ച കന്നുകാലികളെ കണ്ടെത്തിയത്.

കാലികള്‍ക്ക് ശ്വാസംകിട്ടാത്ത രീതിയില്‍ ക്രൂരത കാണിച്ചാണ് കണ്ടെയ്‌നറില്‍ കൊണ്ടുപോയിരുന്നതെന്നു പോലീസ് പറഞ്ഞു. മൃഗങ്ങള്‍ക്ക് ശ്വാസംപോലും ലഭിക്കാത്ത രീതിയിലായിരുന്നു. ഇവ എവിടേക്കു കൊണ്ടുപോകുകയായിരുന്നുവെന്നും എവിടുന്നുകൊണ്ടുവരികയായിരുന്നുവെന്നും പോലീസ് അന്വേഷിക്കുകയാണ്. പിടിയിലായ പ്രതികളെ ചോദ്യംപോലീസ് ചോദ്യം ചെയ്തു.












Click it and Unblock the Notifications