Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകല്‍ വീടിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവിനെ വീട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

വിദ്യാനഗര്‍: പട്ടാപ്പകല്‍ വീടിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവിനെ വീട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള ബംബ്രാണി നഗറില്‍ താമസിക്കുന്ന എം. ഇസ്മയിലാ(24)ണ് അറസ്റ്റിലായത്. ഉച്ചക്ക് ഒന്നരയോടെ പാടി ബാലടുക്കയിലാണ് സംഭവം.

ബാലടുക്കയിലെ അബൂബക്കറിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഓടിളക്കി അകത്ത് കടന്ന പ്രതിയെ വീട്ടുകാര്‍ പിടികൂടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാനഗര്‍ അഡീഷണല്‍ എസ്.ഐ. എം.വി ശ്രീദാസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

arrest

ഈ യുവാവ് മറ്റു മോഷണ കേസുകളിലും പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+