• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കാവേരി തര്‍ക്കം; 19ന് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസില്ല...

  • By Vishnu

കോഴിക്കോട്: കാവേരി നദീജലതര്‍ക്കം സംബന്ധിച്ച കേസ് സെപ്തംബര്‍ 20ന് സുപ്രീം കോടതി പഗിഗണിക്കുന്നതിനാല്‍ 19ന് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസുണ്ടാകില്ല.

കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണ് 19ന് സര്‍വ്വീസ് നടത്താത്തതെന്ന് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. 20ന് സുപ്രീം കോടതി വിധി വന്നതിന് ശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചതിന് ശേഷം മാത്രമേ കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിക്കുകയൊള്ളൂ.

അതേസമയം ബെംഗളൂരുവില്‍ നിന്നുള്ള സ്റ്റേറ്റ് ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ ബന്ദായിരുന്നതിനാല്‍ പാലക്കാട് നിന്ന് സേലം വഴിയുള്ള ബസുകള്‍ കോഴിക്കോട്-മൈസൂര്‍ വഴിയാണ് കടത്തിവിട്ടത്.

രണ്ടാഴ്ചയായി കര്‍ണാടകയില്‍ കാവേരി നദീജല പ്രശ്‌നത്തില്‍ പ്രക്ഷോഭം നടക്കുകയാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദില്‍ അക്രമസ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബസുകളടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.

Read Also: പ്രതിഷേധം കടുത്തു; പിറവത്ത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ തെരുവ്‌നായ്ക്കളെ കൊന്നു...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Cauvery issue Kerala State Road Transport Corporation cancelled Bangalore services of September 19th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more