കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിസിഐ സമ്മേളന ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ-സിബിസിഐ യുടെ 31ാം പ്ളീനറി സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന പൗര സ്വീകരണം ഫെബ്രുവരി എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് നടക്കും. വിവിധ സമുദായങ്ങളില്‍ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് നടത്തുന്ന സമ്മേളനം പ്ളീനത്തിലെ മുഖ്യ പരിപാടികളില്‍ ഒന്നാണ്.

മുസ്ലീം ലീഗ്, എസ്എന്‍ഡിപി, എന്‍എസ്എസ് എന്നീ സംഘടനകളുടെ നേതാക്കളുടെ സാന്നിദ്ധ്യമാണ് സമ്മേളനത്തിന്റെ പ്രത്യേകത. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. കേന്ദ്രമന്ത്രി വയലാര്‍ രവി അദ്ധ്യക്ഷത വഹിയ്ക്കും. എട്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് സിബിസിഐ സമ്മേളനം. സമ്മേളനത്തിന്റെ കൂടുതല്‍ കാഴ്ചകളിലേയ്ക്ക്.

31ാം പ്ളീനറി സമ്മേളനം

31ാം പ്ളീനറി സമ്മേളനം

എട്ട് ദിവസം നീണ്ട നില്‍ക്കുന്ന സിബിസിഐ സമ്മേളനങ്ങള്‍ക്ക് പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. 167 രൂപതകളില്‍ നിന്നുള്ള 180 ബിഷപ്പ്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്

ഉദ്ഘാടനം

ഉദ്ഘാടനം

സിബിസിഐ പ്ളീനറി സമ്മേളം ഉദ്ഘാടനം ചെയ്ത് അപ്പസ്‌തോലിക് ന്യൂണ്‍ഷിയോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര പെനാക്കിയോ ആയിരുന്നു

നവീകരണത്തിലേക്ക്

നവീകരണത്തിലേക്ക്

നവീകരണത്തിലേയ്ക്ക് ആഗോളസഭ വിളിയ്ക്കപ്പെട്ടിരിയ്ക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് സാല്‍വാത്തോര പെനാക്കിയോ പറഞ്ഞു

വേദി

വേദി

പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററിലാണ് സമ്മേളം നടക്കുന്നത്.

മനോഹരമായി സമ്മേളന നഗരി

മനോഹരമായി സമ്മേളന നഗരി

സമ്മേളന നഗരിയുടെ രാത്രികാല ദൃശ്യം

പൗരസ്വീകരണം

പൗരസ്വീകരണം

ഫെബ്രുവരി എട്ടിന് സമ്മേളനത്തിന്റെ ഭാഗമായി പൗരസ്വീകരണം സംഘടിപ്പിയ്ക്കുന്നു

മതമൈത്രി

മതമൈത്രി

മുസ്ലീം ലീഗ്, എന്‍എസ്എസ്, എന്‍എന്‍ഡിപി ഉള്‍പ്പെടയുള്ള സംഘടനകളുടെ നേതാക്കള്‍ പൗരസ്വീകരണത്തില്‍ പങ്കെടുക്കും

കലാപരിപാടികള്‍

കലാപരിപാടികള്‍

സമ്മേളനത്തോട് അനുബന്ധിച്ച വിവിധ കലാപരിപാടികള്‍ നടന്നു

നൃത്തം

നൃത്തം

സമ്മേളനച്ചടങ്ങുകള്‍ക്കിടെ നടന്ന നൃത്തത്തിന്റെ ദൃശ്യം

ചവിട്ടുനാടകം

ചവിട്ടുനാടകം

അരങ്ങില്‍ നടക്കുന്ന ചവിട്ടു നാടകത്തിന്റെ ദൃശ്യം


English summary
CBCI meeting held at Pala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X