സിബിസിഐ സമ്മേളനം പാലായില്‍ തുടങ്ങി
കോട്ടയം: കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ- സിബിസിഐ-യുടെ 31-ാം പ്ലീനറി സമ്മേളനം കോട്ടയം പാലായില്‍ തുടങ്ങി. രാജ്യത്തെ കത്തോലിക്കാ സഭയുടെ പരമോന്നത സംഘടനയാണ് സിബിസിഐ.
എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനംഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാപനപതി ആര്‍ച്ച് ബിഷപ് സാല്‍വാത്തോര പെനാക്കിയോ ആണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദ്ദിനാള്‍മാരും 167 രൂപതകളില്‍ നിന്നുള്ള 180 ബിഷപ്പ് മാരും പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സാല്‍വത്തോര പെനാക്കിയോ ദിവ്യ ബലിക്ക് നേതൃത്വം നല്കി. രാജ്യത്തെ നാല് കര്‍ദ്ദിനാള്‍മാരും ഇതില്‍ പങ്കുകൊണ്ടു. സംഘടനയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മെത്രാന്മാര് ഒരുമിച്ച് ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുന്നതിനും പാലാ സാക്ഷ്യം വഹിച്ചു.
നവീകരണത്തിലേക്ക് ആഗോളസഭ വിളിക്കപ്പെട്ടിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് സാല്‍വാത്തോര പെനാക്കിയോ പറഞ്ഞു. ആഴത്തിലുള്ള നവീകരണം വ്യക്തികള്‍ക്കൊപ്പം സഭയിലാകമാനം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
സിബിസിഐ പ്ലീനറി സമ്മേളനത്തിന്റെ കാഴ്ചകള്‍ കാണാം

ഉദ്ഘാടനം
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്ലീനറി സമ്മേളനം അപ്പസ്തോലിക് ന്യൂണ്‍ഷിയോ ആര്‍ച്ച് ബിഷപ് സാല്‍വത്തോര പെനാക്കിയോ പാലായില്‍ ഉദ്ഘാടനം ചെയ്യുന്നു.

കാസ കൈമാറുന്നു
വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി മാര്‍പാപ്പായുടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി അപ്പസ്തോലിക് ന്യൂണ്‍ഷിയോ ആര്‍ച്ച് ബിഷപ് സാല്‍വത്തോര പെനാക്കിയോ പാലാ രൂപതാദ്ധ്യന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് കാസാ കൈമാറുന്നു.

മാര്‍പാപ്പയുടെ പ്രതിനിധിക്ക് സ്വീകരണം
പാലായിലെത്തിയ അപ്പസ്തോലിക് ന്യൂണ്‍ഷിയോ ആര്‍ച്ച് ബിഷപ് സാല്‍വത്തോര പെനാക്കിയോയെ സ്വീകരിച്ച് ആനയിക്കുന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഫാ. ജോസ് തറപ്പേല്‍, മീഡിയ കമ്മിറ്റി അംഗം എബി ജെ. ജോസ് എന്നിവര്‍ സമീപം.

വിശുദ്ധ കുര്‍ബാന
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ബിഷപ്പുമാര്‍

ചരിത്രത്തിലേക്ക് ഒരു കുര്‍ബാന
സിബിസിഐയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രാജ്യത്തെ നാല് കര്‍ദ്ദിനാള്‍മാരും 180 ബിഷപ്പുമാരും പങ്കെടുക്കുന്ന ദിവ്യബലി നടന്നത്.

സദസ്സ്
സിബിസിഐ പ്ലീനറി സമ്മേളന സദസ്സ്
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications