കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിസിഐ സമ്മേളനം പാലായില്‍ തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ- സിബിസിഐ-യുടെ 31-ാം പ്ലീനറി സമ്മേളനം കോട്ടയം പാലായില്‍ തുടങ്ങി. രാജ്യത്തെ കത്തോലിക്കാ സഭയുടെ പരമോന്നത സംഘടനയാണ് സിബിസിഐ.

എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനംഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാപനപതി ആര്‍ച്ച് ബിഷപ് സാല്‍വാത്തോര പെനാക്കിയോ ആണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദ്ദിനാള്‍മാരും 167 രൂപതകളില്‍ നിന്നുള്ള 180 ബിഷപ്പ് മാരും പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സാല്‍വത്തോര പെനാക്കിയോ ദിവ്യ ബലിക്ക് നേതൃത്വം നല്‍കി. രാജ്യത്തെ നാല് കര്‍ദ്ദിനാള്‍മാരും ഇതില്‍ പങ്കുകൊണ്ടു. സംഘടനയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മെത്രാന്‍മാര്‍ ഒരുമിച്ച് ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുന്നതിനും പാലാ സാക്ഷ്യം വഹിച്ചു.

നവീകരണത്തിലേക്ക് ആഗോളസഭ വിളിക്കപ്പെട്ടിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് സാല്‍വാത്തോര പെനാക്കിയോ പറഞ്ഞു. ആഴത്തിലുള്ള നവീകരണം വ്യക്തികള്‍ക്കൊപ്പം സഭയിലാകമാനം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

സിബിസിഐ പ്ലീനറി സമ്മേളനത്തിന്റെ കാഴ്ചകള്‍ കാണാം

ഉദ്ഘാടനം

ഉദ്ഘാടനം

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്ലീനറി സമ്മേളനം അപ്പസ്‌തോലിക് ന്യൂണ്‍ഷിയോ ആര്‍ച്ച് ബിഷപ് സാല്‍വത്തോര പെനാക്കിയോ പാലായില്‍ ഉദ്ഘാടനം ചെയ്യുന്നു.

കാസ കൈമാറുന്നു

കാസ കൈമാറുന്നു

വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി മാര്‍പാപ്പായുടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി അപ്പസ്‌തോലിക് ന്യൂണ്‍ഷിയോ ആര്‍ച്ച് ബിഷപ് സാല്‍വത്തോര പെനാക്കിയോ പാലാ രൂപതാദ്ധ്യന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് കാസാ കൈമാറുന്നു.

മാര്‍പാപ്പയുടെ പ്രതിനിധിക്ക് സ്വീകരണം

മാര്‍പാപ്പയുടെ പ്രതിനിധിക്ക് സ്വീകരണം

പാലായിലെത്തിയ അപ്പസ്‌തോലിക് ന്യൂണ്‍ഷിയോ ആര്‍ച്ച് ബിഷപ് സാല്‍വത്തോര പെനാക്കിയോയെ സ്വീകരിച്ച് ആനയിക്കുന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഫാ. ജോസ് തറപ്പേല്‍, മീഡിയ കമ്മിറ്റി അംഗം എബി ജെ. ജോസ് എന്നിവര്‍ സമീപം.

വിശുദ്ധ കുര്‍ബാന

വിശുദ്ധ കുര്‍ബാന

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ബിഷപ്പുമാര്‍

ചരിത്രത്തിലേക്ക് ഒരു കുര്‍ബാന

ചരിത്രത്തിലേക്ക് ഒരു കുര്‍ബാന

സിബിസിഐയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രാജ്യത്തെ നാല് കര്‍ദ്ദിനാള്‍മാരും 180 ബിഷപ്പുമാരും പങ്കെടുക്കുന്ന ദിവ്യബലി നടന്നത്.

സദസ്സ്

സദസ്സ്

സിബിസിഐ പ്ലീനറി സമ്മേളന സദസ്സ്

English summary
The 31st plenary assembly of the Catholic Bishops’ Conference of India (CBCI),began with a spectacular inaugural session at the St Thomas College ground at Pala here on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X