ലാവലിന്‍ കേസില്‍ സിബിഐയുടെ മെല്ലെപ്പോക്ക്... അപ്പീല്‍ ഉടനില്ല, കാരണം വ്യക്തമാക്കി സിബിഐ
ഹൈക്കോടതി വിധിക്കെതിരേയാണ് സിബിഐ അപ്പീല്‍ നല്‍കുന്നത്
തിരുവനന്തപുരം: വിവാദയമായ ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ അപ്പീല്‍ പോവുമെന്ന് സിബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ സിബിഐ അപ്പീല്‍ നല്‍കുമെന്നത് വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കോടതി ഉത്തരവ് വന്ന് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നാണ് നിയമം. ഇതനുസരിച്ച് നവംബര്‍ 21നാണ് സിബിഐ അപ്പീല്‍ നല്‍കേണ്ടത്. എന്നാല്‍ ഇതിനുള്ളില്‍ സിബിഐ അപ്പീല്‍ നല്‍കില്ലെന്നു വ്യക്തമായിക്കഴിഞ്ഞു. ഹൈക്കോടതി വിധി വന്നപ്പോള്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ച സിബിഐയുടെ ഇപ്പോഴത്തെ 'ഉഴപ്പല്‍' വരാനിരിക്കുന്ന ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറാന്‍ സാധ്യതയുണ്ട്.

മാപ്പപേക്ഷ സമര്‍പ്പിച്ച് അപ്പീല്‍ നല്‍കും
നിശ്ചിത സമയത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ വൈകിപ്പോയതിന് മാപ്പപേക്ഷ സമര്‍പ്പിച്ചു അപ്പീല്‍ നല്‍കാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
ഡിലേ കണ്ടൊനേഷന്‍ പെറ്റീഷനാവും സുപ്രീം കോടതിയില്‍ സിബിഐ സമര്‍പ്പിക്കുക. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാലാണ് അപ്പീല്‍ സമര്‍പ്പിക്കുന്നത് വൈകുന്നതെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

സിബിഐ നേരത്തേ പറഞ്ഞത്
അപ്പീല്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നാണ് രണ്ടാഴ്ച മുമ്പ് സിബിഐ വ്യക്തമാക്കിയിരുന്നത്. ദില്ലിയിലേക്ക് ഇതു സംബന്ധിച്ചുള്ള കത്തിടപാടുകളും മറ്റും നടത്തിയിട്ടുണ്ടെന്നും സിബിഐ സൂചിപ്പിച്ചിരുന്നു.
90 ദിവസം തികയുന്നതിനു മുമ്പ് തന്നെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും സിബിഐ അറിയിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ സിബിഐ പിറകോട്ട് പോയിരിക്കുന്നത്.

ഡിസംബറിലോ, ജനുവരിയിലോ?
പുതിയ വിവരങ്ങള്‍ അനുസരിച്ച് ഡിസംബര്‍ അവസാനമോ ജനുവരിയിലോ മാത്രമേ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയുള്ളൂവെന്നാണ് സൂചന. ഈ കാലതാമസത്തെ മറിടക്കാനാണ് ഒരു മാപ്പ് അപേക്ഷ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ സിബിഐ തയ്യാറെടുക്കുന്നത്.

കോണ്‍ഗ്രസ് നേരത്തേ ആരോപണമുന്നയിച്ചു
സിബിഐ അപ്പീല്‍ നല്‍കാന്‍ വൈകുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേരത്തേ തന്നെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതൊരു ഒത്തുതീര്‍പ്പ് ഫോര്‍മുലയാണെന്നാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്.
ബിജെപിയും സിപിഎമ്മും തമ്മിലുളള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് സിബിഐ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

കുറ്റവിമുക്തനാക്കിയത് ഓഗസ്റ്റില്‍
2017 ഓഗസ്റ്റ് 23നാണ് പിണറായിയെ ലാവലിന്‍ കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. പിണറായിയെ കൂടാതെ മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
എന്നാല്‍ കെഎസ്ഇബി മുന്‍ ഉദ്യാഗസ്ഥരായ ശിവദാസന്‍, കെ ജി രാജശേഖരന്‍ നായര്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ പദ്ധതിക്കായി 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവലിന്‍ കേസ്.












Click it and Unblock the Notifications