കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിയൂര്‍ കേസില്‍ സിബിഐയുടെ നാലാം റിപ്പോര്‍ട്ടും കോടതി തളളി, പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്തിയില്ല!

Google Oneindia Malayalam News

തിരുവനന്തപുരം: കവിയൂര്‍ കേസില്‍ സിബിഐക്ക് വീണ്ടും നാണക്കേട്. കേസില്‍ സിബിഐയുടെ നാലാം അന്വേഷണ റിപ്പോര്‍ട്ടും കോടതി തളളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് നാലാം തുടരന്വേഷണ റിപ്പോര്‍ട്ടും തളളി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കവിയൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്തിയിട്ടില്ല.

പെണ്‍കുട്ടിയുടെ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയോ കുടുംബത്തിലെ മറ്രാരെങ്കിലോ ആകാം പീഡിപ്പിച്ചത് എന്നാണ് സിബിഐയുടെ നാലാം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ വാദത്തിന് തെളിവ് കണ്ടെത്താന്‍ സിബിഐക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി തുടരന്വേഷണത്തിന് വീണ്ടും ഉത്തരവിട്ടത്.

case

കവിയൂരില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ കൂട്ട ആത്മഹത്യ ചെയ്ത സംഭവമാണ് സിബിഐ അന്വേഷിക്കുന്നത്. കിളിരൂര്‍ പീഡനക്കേസിലെ മുഖ്യപ്രതിയായ ലത നായര്‍ കവിയൂര്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിന്റെ വിഷമത്തില്‍ കുടുംബം ആത്മഹത്യ ചെയ്തതാണ് എന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ലത നായര്‍ പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ച വെച്ചു എന്ന ആരോപണം തെളിയിക്കാന്‍ അന്വേഷണത്തിലൂടെ സാധിച്ചിട്ടില്ല. കേസില്‍ വിഐപികള്‍ അടക്കമുളള വമ്പന്‍ സ്രാവുകളുണ്ട് എന്നാണ് ആരോപണം. ലത നായര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം മാത്രമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. 2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ പെണ്‍കുട്ടിയുടെ കുടുംബം ആത്മഹത്യ ചെയ്തത്.

English summary
CBI court rejects 4th investigation report in Kaviyoor Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X